HomeWorld NewsGulfമരുന്നുകള്‍ ഖത്തറിലേക്ക് കൊണ്ടുപോകുമ്പോൾ ഇനിമുതൽ വളരെ സൂക്ഷിക്കുക !

മരുന്നുകള്‍ ഖത്തറിലേക്ക് കൊണ്ടുപോകുമ്പോൾ ഇനിമുതൽ വളരെ സൂക്ഷിക്കുക !

സ്വകാര്യ ആവശ്യത്തിനായി മരുന്നുകള്‍ ഖത്തറിലേക്ക് കൊണ്ടുപോകുമ്പോൾ ഇനിമുതൽ മരുന്നിന്റെ കുറിപ്പടിയും കൈവശം ഉണ്ടായിരിക്കണമെന്ന് കര്‍ശന നിര്‍ദേശം. ഹമദ് വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെ പ്രവേശന പോയിന്റിലും വിമാനത്താവളത്തിന്റെ കാര്‍ഗോയിലും അബുസമ്ര അതിര്‍ത്തിയിലും മരുന്നുകളുടെ പരിശോധനക്കായി ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ട്. ഡോക്ടറുടെ കൃത്യമായ കുറിപ്പടിയില്ലാത്ത ആയുര്‍വേദ മരുന്നുകള്‍ കൈവശം വെക്കുന്ന യാത്രക്കാരെ പൊതുജനാരോഗ്യ മന്ത്രാലയത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് നിരോധിക്കാത്ത മരുന്നുകള്‍ മാത്രമേ കൈവശം ഉണ്ടാകാന്‍ പാടുള്ളുവെന്നു ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് വകുപ്പ് ഡയറക്ടര്‍ അജാബ് മാനുര്‍ അല്‍ ഖഹ്താനി പറഞ്ഞു.

 

 

 
രാജ്യത്ത് നിരോധിക്കപ്പെട്ട മരുന്നുകളുടെ പ്രവേശനം പ്രതിരോധിക്കുന്നതിനായി പൊതുജനമന്ത്രാലയവുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.നിരോധിക്കപ്പെട്ട മരുന്നുകളുടെ പട്ടികയില്‍ ചില ഇനം ഔഷധങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ചിലത് രാജ്യത്തേക്ക് കൊണ്ടുവരണമെങ്കില്‍ അംഗീകൃത ഡോക്ടര്‍മാരുടെ കുറിപ്പടി നിര്‍ബന്ധമായും കൈവശം ഉണ്ടായിരിക്കണമെന്നും അല്‍ ഖഹ്താനി പറഞ്ഞു. ചില കേസുകളില്‍ ഡോക്ടര്‍ അംഗീകരിച്ച മരുന്നുകള്‍ ചില യാത്രക്കാര്‍ വലിയ അളവിലാണ് രാജ്യത്തേക്ക് കൊണ്ടുവരുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ഇത്രയധികം അളവില്‍ മരുന്ന് പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കണോ വേണ്ടയോ എന്നത് ഫാര്‍മസി ആന്‍ഡ് ഡ്രഗ് കണ്‍ട്രോള്‍ വകുപ്പാണ് തീരുമാനിക്കുന്നതെന്നും അല്‍ ഖഹ്താനി പറഞ്ഞു.

പെൺകുട്ടികൾക്ക് ഈ പാസ്‌വേഡ് നൽകൂ; മാനവും ജീവനും സുരക്ഷിതമാക്കാം !

കടുത്ത ആരോഗ്യ പ്രശ്നങ്ങളുയർത്തി കേരളത്തിൽ വ്യാജമുട്ടകൾ സജീവം

കേരളാ പോലീസിന്റെ മുന്നറിയിപ്പ്‌ ! ജാഗ്രതപാലിക്കുക ! !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments