HomeNewsLatest Newsപെൺകുട്ടികൾക്ക് ഈ പാസ്‌വേഡ് നൽകൂ; മാനവും ജീവനും സുരക്ഷിതമാക്കാം !

പെൺകുട്ടികൾക്ക് ഈ പാസ്‌വേഡ് നൽകൂ; മാനവും ജീവനും സുരക്ഷിതമാക്കാം !

കേരളത്തിലെ ഒരു സർക്കാർ സ്കൂളിൽ കുറച്ചു നാൾ മുൻപ് പത്ത് വയസുള്ള പെൺകുട്ടിയെ അന്വേഷിച്ച് ഒരു അപരിചിതനായ ചെറുപ്പക്കാരൻ സകൂളിൽ എത്തി .അയാൾ നേരെ ഓഫീസ് റൂമിലേക്ക് ചെന്ന് സ്വയം പരിചയപ്പെടുത്തി, എന്നിട്ട് അദ്ധ്യാപികയോട് പറഞ്ഞു……”കുട്ടിയുടെ അമ്മക്ക് സുഖമില്ല, ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീട്ടുകാർ പറഞതനുസരിച്ച് ഞാൻ കുട്ടിയെ കൂട്ടിക്കൊണ്ട് പോകാൻ വന്നതാണ്.”

 
ഉടൻ അദ്ധ്യാപിക വന്നയാളോട് കുട്ടിയുടെ മാതാപിതാക്കളുടെ പേരും ,മേൽവിലാസവും അന്വേഷിച്ചു. അപരിചിതൻ പെൺകുട്ടിയുടെ രക്ഷാകർത്താക്കളുടെ ശരിയായ പേരും മേൽവിലാസവും അദ്ധ്യാപികയോട് പറഞു. പിതാവ് വിദേശത്തായതിനാൽ കുട്ടിയുടെ അമ്മയുടെ മൊബൈൽ നമ്പറിലേക്ക്അ ദ്ധ്യാപിക വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇതിനിടയിൽ അപരിചിതൻ അക്ഷമനായി .ഇത് കണ്ട അദ്ധ്യാപിക പ്യൂണിനെ വിട്ട് പെൺകുട്ടിയെ ഓഫീസിലേക്ക് വിളിപ്പിച്ചു. ഓഫീസിലെത്തിയ കുട്ടിയോട് അമ്മക്ക് സുഖമില്ലെന്നും കുട്ടിയെ കൂട്ടിക്കൊണ്ട് പോകാൻ വന്ന ആളാണ് ഇതെന്നും അമ്മയെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും അദ്ധ്യാപിക അറിയിച്ചു.

 

 

പെൺകുട്ടി പറഞ്ഞു; “കഴിഞ്ഞ ദിവസം മുതൽ അമ്മയുടെ ഫോൺ കാണ്മാനില്ല. അതാവും വിളിച്ചിട്ട് കിട്ടാത്തത്.”

തുടർന്ന് പെൺകുട്ടി അപരിചിതനോട് ചോദിച്ചു. അമ്മയെ ഏത് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്? അപരിചിതൻ പ്രദേശത്തെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയുടെ പേര് പറഞ്ഞു.

 

ഉടനെ പെൺകുട്ടി അപരിചിതൻ്റെ മുഖത്തേക്ക് നോക്കി പറഞു .”ശരി പോകാം.
പാസ് വേർഡ് പറയൂ.”

അപരിചിതൻ ഞെട്ടി. അയാൾ പെട്ടന്ന് സ്കൂളിൽ നിന്നും ഇറങ്ങി ഓടി ! നോക്കൂ, എത്ര ലളിതമായ സുരക്ഷിതത്വമാണ് ആ രക്ഷാകർത്താക്കൾ ഒരു രഹസ്യ കോഡിലൂടെ സ്വന്തം മകൾക്ക് നൽകിയത്. മക്കൾക്ക്, നിങ്ങൾക്കും അവൾക്കും മാത്രമറിയാവുന്ന ഒരു പാസ്‌വേഡ് നൽകുക. അപരിച്ചതാര് ആറുവന്നാലും ഈ പാസ്‌വേഡ് പറഞ്ഞാൽ മാത്രം സംസാരിക്കാനോ കൂടെ പോകാനോ നിർദേശിക്കുക. ഇത് ഒരുപാട് അപകടങ്ങളിൽ നിന്നും അവരെ രക്ഷിച്ചേക്കാം. നമുക്കും നമ്മുടെ കുട്ടികൾക്ക് ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാൻ ഒരു “പാസ് വേർഡ് നൽകിക്കൂടേ..

അമ്മയുമായുള്ള വിവാഹമോചനത്തിന് എന്താണ് കാരണമെന്ന് ചോദിച്ച മകനോട് പ്രിയദർശൻ പറഞ്ഞത്….

കത്തോലിക്കാസഭയിൽ പിശാചുക്കളെ ഒഴിപ്പിക്കുന്ന വൈദികരുടെ എണ്ണത്തിൽ വൻ വർധന !

കേരളാ പോലീസിന്റെ മുന്നറിയിപ്പ്‌ ! ജാഗ്രതപാലിക്കുക ! !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments