HomeNewsLatest Newsഭീകരര്‍ക്കെതിരെ നടപടി എടുക്കൂ അല്ലെങ്കിൽ നമ്മൾ ഒറ്റപ്പെടും; പാക് സൈന്യത്തിന് നവാസ് ഷെരീഫിന്റെ താക്കീത്

ഭീകരര്‍ക്കെതിരെ നടപടി എടുക്കൂ അല്ലെങ്കിൽ നമ്മൾ ഒറ്റപ്പെടും; പാക് സൈന്യത്തിന് നവാസ് ഷെരീഫിന്റെ താക്കീത്

ഇസ്ലാമാബാദ്: ഇന്ത്യൻ അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന് ഭീകരരുടെ സഹായം തേടുന്നതിനെതിരെ പ്രധാനമന്ത്രി നവാസ് ഷെരീഫ് സൈന്യത്തിന് മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച നടന്ന സര്‍വകക്ഷിയോഗത്തിലാണ് രാഷ്ട്രീയ നേതൃത്വം സൈനിക നേതൃത്വത്തിന് താക്കീത് നല്‍കിയത്. ജെയ്‌ഷെ മുഹമ്മദ്, ലഷക്‌റെ തൊയിബ അടക്കമുള്ള ഭീകര സംഘടനകള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ രാജ്യാന്തര സമൂഹത്തില്‍ ഒറ്റപ്പെടല്‍ നേരിടേണ്ടിവരുമെന്നാണ് ഷെരീഫ് സൈന്യത്തിനും ചാരസംഘടനയായ ഐ.എസ്.ഐയ്ക്കും മുന്നറിയിപ്പ് നല്‍കിയത്. പ്രമുഖ പാക് ദിനപത്രമായ ഡോണ്‍ ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇതോടെ, പാകിസ്താനില്‍ സൈന്യവും ഭരണ നേതൃത്വവും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നുവെന്നാണ് സൂചന.

 

 

 

പത്താന്‍കോട്ട് ആക്രമണത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാനും പുറം ലോകത്തെ ബോധ്യപ്പെടുത്താന്‍ ജെയ്‌ഷെ മുഹമ്മദിനെതിരെ നടപടി സ്വീകരിക്കാനും യോഗത്തില്‍ ആവശ്യമുയര്‍ന്നു. യോഗത്തിനിടെ നവാസ് ഷെരീഫിന്റെ സഹോദരനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷബാസ് ഷെരീഫും ഐ.എസ്.ഐ മേധാവി റിസ്‌വാന്‍ അഖ്തറും തമ്മില്‍ രൂക്ഷമായ വാക്‌പോരും നടന്നു. മുംബൈ ഭീകരാക്രമണത്തിലും നടപടി വേണം. ജെയ്‌ഷെ നേതാവ് മസൂദ് അസര്‍, ലഷ്‌കറെ തോയിബ നേതാവ് ഹാഫീസ് സെയ്ദ്, ഹഖാനി നെറ്റ്‌വര്‍ക്ക് എന്നിവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യമുയര്‍ന്നു. പാകിസ്താന്റെ അടുത്ത സുഹൃത്തായ ചൈന പോലും തിരുത്തല്‍ ആവശ്യപ്പെടുന്നുണ്ടെന്നും വിദേശകാര്യ സെക്രട്ടറി എയ്‌സാസ് ചൗധരി ചൂണ്ടിക്കാട്ടി.

 

പെൺകുട്ടികൾക്ക് ഈ പാസ്‌വേഡ് നൽകൂ; മാനവും ജീവനും സുരക്ഷിതമാക്കാം !

കടുത്ത ആരോഗ്യ പ്രശ്നങ്ങളുയർത്തി കേരളത്തിൽ വ്യാജമുട്ടകൾ സജീവം

കേരളാ പോലീസിന്റെ മുന്നറിയിപ്പ്‌ ! ജാഗ്രതപാലിക്കുക ! !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments