HomeAround KeralaIdukkiകടുത്ത ആരോഗ്യ പ്രശ്നങ്ങളുയർത്തി കേരളത്തിൽ വ്യാജമുട്ടകൾ സജീവം

കടുത്ത ആരോഗ്യ പ്രശ്നങ്ങളുയർത്തി കേരളത്തിൽ വ്യാജമുട്ടകൾ സജീവം

ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന രാസവസ്തുക്കള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന കൃത്രിമ മുട്ടകള്‍ കേരളത്തിൽ വ്യാപകമാകുന്നു. ഇവ കണ്ടെത്താനും തിരിച്ചറിയാനും കഴിയാതെ ആരോഗ്യവകുപ്പ് പ്രതിസന്ധിയിലായിരിക്കുകയാണ്. ഹൈറേഞ്ച് മേഖലയില്‍ വ്യാജ കോഴിമുട്ട സുലഭമായി കഴിഞ്ഞു. വ്യാജനാണെന്ന് അറിയാതെയാണ് പല വ്യാപാരികളും ഇവ വാങ്ങുന്നതും വില്‍ക്കുന്നതും. സാധാരണ നാടന്‍ കോഴിമുട്ടയുടെ വില തന്നയാണ് ഈടാക്കുന്നത്.

 

 
കര്‍ണാടകയില്‍നിന്നാണ് ഇത്തരത്തില്‍ വ്യാജമുട്ടകള്‍ വ്യാപകമായി എത്തുന്നത്. തമിഴ്‌നാട് അതിര്‍ത്തിവഴിയും കൃത്രിമ മുട്ടകള്‍ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം െബെസണ്‍വാലി സ്വദേശി ഒരു വ്യാപാര സ്ഥാപനത്തില്‍നിന്നു വീട്ടാവശ്യത്തിനായി വാങ്ങിയതിൽ വ്യാജന്‍ കണ്ടെത്തി. അജയ് വാങ്ങിയ മുട്ടകള്‍ മുഴുവനും ഇത്തരത്തില്‍ ഉള്ളവയായിരുന്നു.തമിഴ്‌നാട്ടില്‍ വന്‍തോതില്‍ കോഴിഫാം ഉള്ളതിനാല്‍ ഇവിടെനിന്നും വ്യാജമുട്ടകള്‍ അതിര്‍ത്തി കടന്ന് എത്തുന്നത് വളരെ ചുരുക്കമാണ്.

 

 
990കളിലാണ് െചെനയില്‍ കൃത്രിമ മുട്ട നിര്‍മാണം തുടങ്ങുന്നത്. ഇപ്പോഴും ചൈനീസ് മുട്ട എന്ന പേരിലാണ് വ്യാജ മുട്ടകൾ അറിയപ്പെടുന്നത്. പല രാജ്യങ്ങളിലും ഇവ നിര്‍മിക്കുന്നുണ്ട്. ആയിരക്കണക്കിനു ആളുകള്‍ കുടില്‍വ്യവസായമായി ഇവ ഉല്‍പാദിപ്പിക്കുന്നുണ്ടെന്നാണ് വിവരം. മുട്ടയുടെ വെള്ളയുണ്ടാക്കാന്‍ സ്റ്റാര്‍ച്ച് , റെസിന്‍, സോഡിയം ആല്‍ഗിനേറ്റ് എന്നിവയും ഇതിനെ ദ്രാവകരൂപത്തില്‍ നിലനിര്‍ത്താന്‍ ആല്‍ഗയുടെ സത്തുമാണ് ഉപയോഗിക്കുന്നത്. മഞ്ഞക്കരു നിര്‍മാണത്തിനായി ആര്‍ഗനിക്ക് ആസിഡ്, പൊട്ടാസ്യം ആലം, ജെലാറ്റിന്‍, കാല്‍സ്യം ക്ളോ​െ​റെഡ്, ബെന്‍സോയിക്ക് ആസിഡ്, കൃത്രിമ നിറങ്ങള്‍ എന്നിവയാണ്. മുട്ടത്തോടിലെ പ്രധാനഘടകങ്ങള്‍ കാല്‍സ്യം കാര്‍ബണേറ്റ്, ജിപ്‌സം, പെട്രോളിയം, മെഴുക്, എന്നിവയാണ് അച്ചുകളില്‍ വളരെ കൃത്യമായി നിര്‍മിക്കുന്നതിനാല്‍ ഇവ പെട്ടന്ന് തിരിച്ചറിയാനും പ്രയാസമാണ്. വയറിനും വൃക്കയ്ക്കും കരളിനുമൊക്കെ ഗുരുതരമായ രോഗങ്ങള്‍ ഉണ്ടാകാൻ ഇവയുടെ ഉപയോഗം കാരണമാകും. കരള്‍ രോഗം, വൃക്ക രോഗം, മറവി രോഗം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ് ഈ വ്യാജ മുട്ടകള്‍. കുട്ടികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കും. ഹോട്ടലുകാരും തട്ടുകടക്കാരും വലിയ അളവില്‍ ഈ മുട്ടകള്‍ വാങ്ങുന്നുണ്ടെന്നാണ് സൂചന.

 

 

വ്യാജമുട്ടകൾ എങ്ങിനെ തിരിച്ചറിയാം?

 
ഈ മുട്ടയ്ക്ക് പ്രത്യേക മണമോ രുചിയോ ഇല്ല. പുറമെ നിന്ന് നോക്കിയാൽ ഇത്തരം മുട്ടകൾ തിരിച്ചറിയാൻ പ്രയാസമാണ്. എന്നാൽ പൊട്ടിച്ചു കഴിഞ്ഞാൽ ഇവ എളുപ്പത്തിൽ തിരിച്ചറിയാം. ഇവ ചീയുകയോ പൊട്ടിച്ച് ദിവസങ്ങള്‍ കഴിഞ്ഞാലും ദുര്‍ഗന്ധം വമിക്കുകയോ ഇല്ല. ഈച്ചയോ ഉറുമ്പോ അരിക്കില്ല. മഞ്ഞക്കരു റബര്‍ പോലെ സ്വഭാവം കാണിക്കുന്നതായിരിക്കും. മുട്ടത്തോടിനുള്ളില്‍ പ്ലാസ്റ്റിക് പോലുള്ള ഒരു ആവരണം ഉണ്ടാകും. ഇവ കത്തിച്ചാല്‍ പ്ലാസ്റ്റിക് കത്തി ഉരുകുന്നതുപോലെ ഉരുകും. . മാത്രമല്ല പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കത്തുമ്പോഴുള്ള ദുര്‍ഗന്ധവുമുണ്ടാകും.

https://youtu.be/tXUfxSwNUZU

അമ്മയുമായുള്ള വിവാഹമോചനത്തിന് എന്താണ് കാരണമെന്ന് ചോദിച്ച മകനോട് പ്രിയദർശൻ പറഞ്ഞത്….

കത്തോലിക്കാസഭയിൽ പിശാചുക്കളെ ഒഴിപ്പിക്കുന്ന വൈദികരുടെ എണ്ണത്തിൽ വൻ വർധന !

കേരളാ പോലീസിന്റെ മുന്നറിയിപ്പ്‌ ! ജാഗ്രതപാലിക്കുക ! !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments