HomeNewsLatest Newsസോഫ്റ്റ് ഡ്രിങ്ക് ബോട്ടിലുകളില്‍ അതിമാരകമായ വിഷാംശമെന്നു റിപ്പോർട്ട്; കേന്ദ്രത്തിന്റെ ഞെട്ടിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത് !

സോഫ്റ്റ് ഡ്രിങ്ക് ബോട്ടിലുകളില്‍ അതിമാരകമായ വിഷാംശമെന്നു റിപ്പോർട്ട്; കേന്ദ്രത്തിന്റെ ഞെട്ടിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത് !

ന്യൂഡല്‍ഹി: പെപ്‌സിയും കൊക്കകോളയുമടക്കമുള്ള സോഫ്റ്റ് ഡ്രിങ്കുകളുടെ ബോട്ടിലുകളില്‍ മാരകമായ വിഷാംശങ്ങള്‍ ഉണ്ടെന്ന് കേന്ദ്രസര്‍ക്കാറിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട്. ലെഡ്ഡ്,ക്രോമിയം, കാഡ്മിയം തുടങ്ങി അഞ്ച് വിഷ വസ്തുക്കള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. ഓരോ സോഫ്റ്റ് ഡ്രിങ്കുകളുടെയും 600 മില്ലി വരുന്ന നാല് ബോട്ടില്‍ സാമ്പിളുകളിലായിരുന്നു പഠനം. കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് പഠനം നടന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അന്തരീക്ഷ ഊഷ്മാവ് കൂടുംതോറും ബോട്ടിലില്‍ നിന്നും പാനീയത്തില്‍ കലരുന്ന വിഷവസ്തുക്കളുടെ അളവ് കൂടുന്നതായും പഠനത്തില്‍ കണ്ടെത്തി.

 

 

 

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ഡ്രഗ്‌സ് ടെക്ക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡാണ്(ഡിടിഎബി) പഠനം നടത്തിയത്. പഠനത്തിനായി തെരഞ്ഞെടുത്ത പെപ്‌സി, കൊക്കകോള, മൗണ്ടെയ്ന്‍ ഡ്യൂ, സ്‌പ്രൈറ്റ്, സെവന്‍അപ്പ് എന്നീ സോഫ്റ്റ് ഡ്രിങ്കുകളുടെ അഞ്ച് സാമ്പിളുകളിലും ബോട്ടിലുകളിലെ വിഷവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടെന്ന് പഠനം പറയുന്നു. പെപ്‌സിക്കോയാണ് മൗണ്ടെയ്ന്‍ ഡ്യൂ, സെവന്‍അപ്പ് എന്നീ സോഫ്റ്റ് ഡ്രിങ്കുകളുടെ നിര്‍മ്മാതാക്കള്‍. സ്‌പ്രൈറ്റ് നിര്‍മ്മിക്കുന്നത് കൊക്ക കോളയും. ഡിടിഎബിയുടെ നിര്‍ദേശപ്രകാരം കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീന്‍ ആന്റ് പബ്ലിക്ക് ഹെല്‍ത്താണ് സാമ്പിളുകള്‍ പരിശോധിച്ചത്.

പെൺകുട്ടികൾക്ക് ഈ പാസ്‌വേഡ് നൽകൂ; മാനവും ജീവനും സുരക്ഷിതമാക്കാം !

കടുത്ത ആരോഗ്യ പ്രശ്നങ്ങളുയർത്തി കേരളത്തിൽ വ്യാജമുട്ടകൾ സജീവം

കേരളാ പോലീസിന്റെ മുന്നറിയിപ്പ്‌ ! ജാഗ്രതപാലിക്കുക ! !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments