HomeWorld Newsഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ വെള്ളപ്പൊക്കം: 26 പേർ മരിച്ചു, 666 വീടുകള്‍ക്ക് നാശനഷ്ടം

ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ വെള്ളപ്പൊക്കം: 26 പേർ മരിച്ചു, 666 വീടുകള്‍ക്ക് നാശനഷ്ടം

ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 26 പേർ മരിച്ചു. വെള്ളപ്പൊക്കത്തില്‍ 11 പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്. വെസ്റ്റ് സുമാത്രയില്‍ മൂന്ന് വീടുകള്‍ പൂർണമായി ഒലിച്ചുപോവുകയും 666 വീടുകള്‍ക്ക് കാര്യമായ നാശനഷ്ടം ഉണ്ടാവുകയും 37,000ത്തിലധികം വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. 26 പാലങ്ങള്‍, 45 മസ്ജിദുകള്‍, 25 സ്കൂളുകള്‍, 13 റോഡുകള്‍, രണ്ട് ജലവിതരണ സംവിധാനം എന്നിവ നശിച്ചു. കൃഷിനാശത്തിന്റെ വ്യക്തമായ കണക്ക് പുറത്തുവന്നിട്ടില്ല. ലക്ഷത്തിലധികം ആളുകളെ താല്‍ക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. പടിഞ്ഞാറൻ സുമാത്രയിലെ പഡാങ് പരിയമാൻ റീജൻസിയിലാണ് മൂന്നുദിവസം തുടര്ച്ചയായി കനത്ത മഴ പെയ്യുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments