HomeWorld NewsEuropeയു. കെ മലയാളികളെ കണ്ണീരണിയിച്ച് മലയാളിവീട്ടമ്മ ടിബി എബി നിര്യാതയായി

യു. കെ മലയാളികളെ കണ്ണീരണിയിച്ച് മലയാളിവീട്ടമ്മ ടിബി എബി നിര്യാതയായി

ലണ്ടന്‍ : യു കെ മലയാളികളെ നടുക്കി മൂന്നു ദിവസത്തിനിടെ രണ്ടാമതൊരു മലയാളിയുടെ മരണം കൂടി. മാഞ്ചസ്റ്റര്‍ ഡിഡ്‌സബറിയില്‍ താമസിക്കുന്ന ടിബി എബി (28) എന്ന വീട്ടമ്മയെയാണ് ഇന്നലെ അന്തരിച്ചത്‌. മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ഹോസ്പിറ്റലില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി പാന്‍ക്രിയാസിലെ കാന്‍സറിന് ചികിത്സയിലായിരുന്നു ടിബി. നാട്ടില്‍ ദന്തരോഗ വിദഗ്ദ്ധയായിരുന്ന ടിബി വിവാഹശേഷമാണ് യുകെയിലെത്തിയത്. കോട്ടയം പാമ്പാടി സ്വദേശിയാണ് ടിബിയുടെ ഭര്‍ത്താവ് എബി. രണ്ട് വയസുളള ഒരു കുഞ്ഞുണ്ട്. സംസ്കാരം സംബന്ധിച്ച കാര്യം പിന്നീട് തീരുമാനിക്കും.

 

 

ഒമ്പത് വയസുകാരിയായ അലീഷയുടെ മരണത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറും മുമ്പാണ് മലയാളികളെ നടുക്കിക്കൊണ്ട് വീണ്ടും മരണം എത്തിയത്. വിഷു ആഘോഷത്തിനു പിന്നാലെയാണ് മാഞ്ചസ്റ്ററില്‍ താമസിക്കുന്ന കോട്ടയം കുറുപ്പന്തറ സ്വദേശി കുഴിക്കണ്ടത്തില്‍ ജിനോ – ആഷ്‌ലി ദമ്പതികളുടെ മകള്‍ അലീഷ മോള്‍ തലച്ചോറിന് ഇന്‍ഫക്ഷന്‍ ബാധിച്ച് മരണമടഞ്ഞത്.LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments