HomeWorld NewsEuropeമാഞ്ചസ്റ്ററിന് അഭിമാനമായി ക്രിസ്പിൻ ആന്റണിയും അഖിൽ സെബാസ്റ്റ്യനും

മാഞ്ചസ്റ്ററിന് അഭിമാനമായി ക്രിസ്പിൻ ആന്റണിയും അഖിൽ സെബാസ്റ്റ്യനും

ജി.സി.എസ്.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരുടെ പട്ടികയിൽ ഇടം തേടി മാഞ്ചസ്റ്ററിൽ നിന്നും രണ്ട് മിടുക്കന്മാർ. മാഞ്ചസ്റ്റർ ബാഗുലിയിൽ താമസിക്കുന്ന പാലാ ചെങ്ങളം ഇടപ്പാടികരോട്ട് സണ്ണി ആന്റണിയുടെയും മൂവാറ്റുപുഴ വാഴക്കുളം വടക്കേക്കുടി സിനി സണ്ണിയുടെയും മൂത്ത മകൻ ക്രിസ്പിന് 8 എ സ്റ്റാറും 2 എ യും 2 B യുമായാണ് ജി.സി.എസ്.സി പരീക്ഷക്ക് ലഭിച്ചത്. ആൾട്രിങ്ങാം ഗ്രാമർ സ്കൂൾ ബോയ്സിലാണ് ക്രിസ്പിൻ പഠിച്ചത്.ഇതേ സ്കൂളിൽ തന്നെ എൻറോൾ ചെയ്ത ക്രിസ്പിൻ മാത്സ്,എക്കണോമിക്സ്, ബിസിനസ് തുടങ്ങിയ വിഷയങ്ങളളെടുത്ത് അക്കൗണ്ടിംഗ് വിഷയത്തിൽ ബിരുദമെടുക്കാനാണ് ആഗ്രഹിക്കുന്ന്. ആൽഡ്രിൻ, ആൻഗ്രേസ് എന്നിവർ സഹോദരങ്ങളാണ്. മാഞ്ചസ്റ്റർ എയർപോർട്ടിൽ ഉദ്യോഗസ്ഥനാണ് സണ്ണി, സിനി വിഥിൻഷോ ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സാണ്. ക്രിസ്പിന്റെ ഉന്നത വിജയത്തിൽ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് ജോബി മാത്യു, സെക്രട്ടറി അലക്സ് വർഗ്ഗീസ് എന്നിവർ അഭിനന്ദനം അറിയിച്ചു.

2
മറ്റൊരു ഉന്നത വിജയം കരസ്ഥമാക്കിയ മിടുക്കൻ മാഞ്ചസ്റ്റർ ആഷ്ടൻ അൻഡർ ലൈനിലുള്ള അഖിൽ സെബാസ്റ്റ്യനാണ്. ഈ മിടുക്കൻ ആകെയുള്ള 9 വിഷയങ്ങളിൽ 7 എ സ്റ്റാറും, 2 എ യും നേടിയാണ് അഭിമാനാർഹമായ വിജയം കരസ്ഥമാക്കിയത്. രാമപുരം കാപ്പിൽ സെബാസ്റ്റ്യന്റെയും വാടക്കേടത്ത് ജോഷിമോളുടെയും മൂത്ത കുട്ടിയായ അഖിൽ സെന്റ്. ഡെമിയൻ ആർ.സി.സയൻസ് കോളേജിൽ നിന്നുമാണ് വിജയിച്ചത്. സയൻസ് മുഖ്യവിഷയമായെടുത്ത് മെഡിസിസ് ചേരുവാനാണ് അഖിൽ ഉദ്ദേശിക്കുന്നത്. ആഷ്ടൻ സിക്സ്ത്ത് ഫോം കോളേജിൽ എൻറോൾ ചെയ്ത് പഠിക്കുകയാണ് അഖിൽ. സ്വന്തമായി ബിസിനസ് ചെയ്യുയാണ് സെബാസ്റ്റ്യറ്റ്യൻ. ജോഷിമോൾ ഓർഡാമിൽ നഴ്സായി ജോലി ചെയ്യുന്നു. ഏക സഹോദരൻ നിഖിൽ 8 ആo ക്ലാസിൽ പഠിക്കുന്നു.

4
വാർത്ത: അലക്സ് വർഗീസ്

ശരീരത്തിന്റെ ഈ 9 സ്ഥലങ്ങളിൽ അമർത്തൂ…. നിങ്ങൾക്കുണ്ടാകുന്ന അത്ഭുതാവഹമായ മാറ്റം അനുഭവിച്ചറിയൂ

കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് ആശ്വാസമായി ഇതാ ആറു കാര്യങ്ങൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments