HomeAround KeralaKannurസിലിണ്ടറുകളിൽ ഒളിഞ്ഞിരിക്കുന്നത് വൻ ദുരന്തം; സംസ്ഥാനത്തു വിതരണം ചെയ്യുന്ന പാചകവാതക സിലിണ്ടറുകളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !

സിലിണ്ടറുകളിൽ ഒളിഞ്ഞിരിക്കുന്നത് വൻ ദുരന്തം; സംസ്ഥാനത്തു വിതരണം ചെയ്യുന്ന പാചകവാതക സിലിണ്ടറുകളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !

കണ്ണൂര്‍: കാലാവധി കഴിഞ്ഞിട്ടും മാറ്റാത്ത ഗ്യാസ് സിലിണ്ടറുകൾ സംസ്ഥാനത്ത് വിതരണം ചെയ്യുന്നതു ദുരന്തം ക്ഷണിച്ചു വരുത്തുന്നു. അപകടങ്ങള്‍ പതിവായിട്ടും ഇക്കാര്യത്തില്‍ വേണ്ട ഇടപെടലുണ്ടാകുന്നില്ല. യോഗ്യമല്ലെന്നു കണ്ടെത്തുന്ന സിലിണ്ടറുകള്‍ വീണ്ടും ഉപയോഗിക്കാനാകാത്ത രീതിയില്‍ വേര്‍തിരിച്ചു കളയണമെന്നാണു നിയമം. എന്നാല്‍ ഇവയൊന്നും പാലിക്കപ്പെടുന്നില്ല. പഴകിയ സിലിണ്ടറുകളില്‍ വെല്‍ഡ് ചെയ്ത ഭാഗത്തു ചോര്‍ച്ച സംഭവിച്ചാണ് അപകടങ്ങളുണ്ടാകുന്നത്. വിള്ളലുള്ള ഭാഗം താല്‍കാലികമായി അടച്ചാണു വിതരണം ചെയ്യുന്നത്.

 
വിഷയത്തില്‍ ശ്രദ്ധപതിപ്പിക്കണമെന്നും പരിഹാരം കാണണമെന്നും കഴിഞ്ഞ മാസം മനുഷ്യാവകാശ കമ്മിഷന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് എണ്ണക്കമ്പനി പ്രതിനിധികള്‍, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് പ്രതിനിധികളുമായി സിവില്‍ സെപ്ലെസ് ഡയറക്ടര്‍ ചര്‍ച്ച നടത്തുകയും സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ സമര്‍പ്പിക്കുകയും ചെയ്തു. പാചക വാതക സിലിണ്ടറുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ബോട്ട്‌ലിങ് പ്ലാന്റുകളില്‍ പരിശോധിച്ചു യോഗ്യമെന്ന് കണ്ടെത്തുന്നു മാത്രം പാചക വാതകം നിറയ്ക്കണമെന്നാണു വ്യവസ്ഥ. ബോട്ട്‌ലിംഗ് പ്ലാന്റുകളില്‍ നിന്നെത്തുന്ന സിലിണ്ടറുകള്‍ ഗ്യാസ് ഏജന്‍സി തലത്തില്‍ വീണ്ടും പരിശോധനയ്ക്കു വിധേയമാക്കണം. ഇതും പാലിക്കപ്പെടുന്നില്ല. കഴിഞ്ഞ ദിവസം കണ്ണൂരില്‍ പരിയാരം മെഡിക്കല്‍ കോളജ് ഹോസ്റ്റലിലുണ്ടായ അപകടത്തിനു കാരണം സിലിണ്ടറിലെ ചോര്‍ച്ചയാണ്. ആഴ്ചകള്‍ക്കു മുന്‍പ് ഗുരുവായൂരിലെ ഫഌറ്റില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു രണ്ടുപേര്‍ക്ക് പരുക്കേറ്റിരുന്നു.

 

”മോഹൻലാൽ അത് പറഞ്ഞപ്പോൾ ഞാൻ പറക്കുകയായിരുന്നു” ; ഷക്കീല ഇങ്ങനെ പറയാൻ കാരണമെന്ത്?

16 വയസ്സുകാരനെ നഗ്നവീഡിയോ കാണിച്ച് വിവാഹത്തിന് നിര്‍ബന്ധിച്ചത് 23 കാരി ! ; കുടുക്കിയത് ചേട്ടനും !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments