HomeHealth Newsകുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് ആശ്വാസമായി ഇതാ ആറു കാര്യങ്ങൾ !

കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് ആശ്വാസമായി ഇതാ ആറു കാര്യങ്ങൾ !

മാതൃത്വം ഒരു പ്രതിഭാസമാണ്. സ്ത്രീജന്മം ധന്യമാകുന്നത് അവര്‍ ഒരു അമ്മയാകുന്നതോടെയാണ്. ഇതു സാധ്യമാകുന്നതിന് സ്ത്രീ പുരുഷ ബന്ധവും ഇരുവരുടെയും പ്രത്യുല്‍പാദന ശേഷിയും ശാരീരികവും മാനസികവുമായ ആരോഗ്യവും അനുകൂല സാഹചര്യങ്ങളും അതിലുപരി ഈശ്വരാനുഗഹവും ആവശ്യമാണ്. എന്നാൽ ഇന്ന് നിരവധി ആളുകളാണ് ഒരു കുഞ്ഞിക്കാൽ കാണാനായി ആറ്റുനോറ്റിരിക്കുന്നത്. ഒരുപാട് ചികിത്സകൾ മാറി മാറി ചെയ്തിട്ടും യാതൊരു ഫലവുമില്ലാതെ വരുമ്പോൾ ദമ്പതികളുടെ ജീവിതം തന്നെ മുരടിച്ചു പോകുന്നു. എന്നാൽ ചില കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ ഗർഭധാരണത്തിനുള്ള സാധ്യത 70 ശതമാനം വരെ വർദ്ധിപ്പിക്കാം എന്നാണു പുതിയ പഠനങ്ങൾ പറയുന്നത്.

 

 

ഗർഭധാരണത്തിനുള്ള ശരിയായ സമയം ഇതാണ്

സ്ത്രീയുടെ പ്രത്യുല്‍പാദന ശേഷി നിര്‍ണയിക്കപ്പെടുന്നതു ഗര്‍ഭപാത്രം, അണ്ഡവാഹിനിക്കുഴല്‍, അണ്ഡാശയം എന്നീ അവയവങ്ങളുടെ കൃത്യമായ പ്രവര്‍ത്തനത്തിലൂടെയാണ്. അണ്ഡാശയത്തിന്റെ പ്രവര്‍ത്തനം നടക്കുന്നതാകട്ടെ തലച്ചോറില്‍ നിന്നുള്ള വിവി ധതരം ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായാണ്.

 

 

അതുപോലെ തന്നെ പ്രധാനമാണ് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സമയവും. എല്ലാ സമയത്തും ലൈംഗിക ബന്ധം ഗർഭധാരണത്തിലേക്ക് നയിക്കില്ല. പുലർച്ചെ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതാണ് കുട്ടികൾ ഉണ്ടാകാൻ കൂടുതൽ എളുപ്പം. പ്രത്യേകിച്ച് വെളുപ്പിന് 3 മണി മുതൽ 4 മണി വരെയുള്ള സമയം ഏറ്റവും നല്ലതാണെന്നു ഏറ്റവും പുതിയ പഠനങ്ങൾ പറയുന്നു.

 

 

ക്രമമായ ആര്‍ത്തവമുള്ള സ്ത്രീകള്‍ക്കു (28 ദിവസം കൂടുമ്പോള്‍ ഒരു തവണ) ഒരു അണ്ഡമാണ് ഒരു ആര്‍ത്തവചക്രത്തില്‍ പൂര്‍ണവളര്‍ച്ച എത്തുന്നത്. അണ്ഡവിസര്‍ജനം(ഓവുലേഷന്‍) നടക്കുന്നത് ആര്‍ത്തവ ചക്രത്തിന്റെ 14 -ാം ദിവസമാണ്. കൃത്യമായി പറഞ്ഞാല്‍ ആര്‍ത്തവം തുടങ്ങുന്നതിനു 14 ദിവസം മുമ്പ്. ഇത് ഒരു ദിവസം മുമ്പോ ഒരു ദിവസം പിന്‍പോ ആകാനും സാധ്യതയുണ്ട്. അണ്ഡോല്‍പാദനം നടന്നു കഴിഞ്ഞാല്‍ അണ്ഡം ഏതാണ്ട് 18 മണിക്കൂറോളം ബീജസങ്കലനത്തിനു ശേഷിയുള്ളതായിരിക്കും. എന്നാല്‍ ബീജാണുവിന് 72 മണിക്കൂര്‍ വരെ ആയുസുണ്ട്. ഇതുകൊണ്ടു തന്നെ അണ്ഡവിസര്‍ജനം നടക്കുന്ന ദിവസവും അതിനു മുമ്പുള്ള ഒന്നുരണ്ടു ദിവസവും ശേഷമുള്ള ഒരു ദിവസവും നടക്കുന്ന സംയോഗമാണു ഗര്‍ഭധാരണത്തിന് വഴിയൊരുക്കുന്നത്. അതുകൊണ്ട് ഈ ദിവസങ്ങളിൽ തന്നെ ബന്ധപ്പെടാൻ ശ്രമിക്കുക. അതേപോലെ മറ്റുള്ള എല്ലാ ദിവസങ്ങളിലും ബന്ധപ്പെടേണ്ടതില്ല. ഒന്നിടവിട്ട ദിവസങ്ങളിൽ ലൈംഗികബന്ധം നടത്തുന്നതാണ് ഉത്തമം. എന്നാൽ അണ്ഡഗമനദിവസങ്ങളിൽ എല്ലാ ദിവസവും ബന്ധപ്പെടണം.

 

 

ഗര്‍ഭധാരണത്തിന് ഒരുങ്ങുന്നവര്‍ ആര്‍ത്തവചക്രം മനസിലാക്കുന്നതു പ്രയോജനകരമാണ്. 28 ദിവസങ്ങളുള്ള ആര്‍ത്തവചക്രത്തില്‍ 14-ാം ദിവസമാണ് അണ്ഡവിസര്‍ജനം(ഓവുലേഷന്‍). ആ ദിവസത്തെ സംയോഗമാണ് ഗര്‍ഭധാരണത്തിനുള്ള ഏറ്റവും ഉയര്‍ന്ന സാധ്യത നല്‍കുന്നത്. അണ്ഡവിസര്‍ജനത്തിനു തൊട്ടുമുമ്പുള്ള രണ്ടു ദിവസവും ശേഷമുള്ള ഒരു ദിവസവും നടക്കുന്ന സംയോഗത്തിലും ഗര്‍ഭധാരണത്തിന് ഉയര്‍ന്ന സാധ്യതയുണ്ട്. എന്നാല്‍ എല്ലാവരിലും 28 ദിവസമെന്ന ആര്‍ത്തവചക്രം വളരെ കൃത്യമായി സംഭവിക്കാറില്ല. രണ്ടോ മൂന്നോ ദിവസം മുന്നോട്ടോ പിന്നോട്ടോ ആര്‍ത്തവം മാറിയെന്നു വരാം. അണ്ഡവിസര്‍ജനം നടന്ന് 14-ാം നാള്‍ ആയിരിക്കും സാധാര ണ നിലയില്‍ ആര്‍ത്തവാരംഭം. ആര്‍ത്തവചക്രദൈര്‍ഘ്യത്തില്‍ മാറ്റം വരുന്നവര്‍ ഏതാനും മാസത്തെ കലണ്ടറില്‍ ആര്‍ത്തവദിനാരംഭം കുറിച്ചുവെച്ച് അണ്ഡവിസര്‍ജനത്തിനു സാധ്യതയുള്ള ദിവസങ്ങള്‍ ഏറെക്കുറെ മനസിലാക്കാവു ന്നതാണ്.
മാസമുറ തുടങ്ങുന്നതിനു മുമ്പുള്ള ഏതാണ്ട് 10 ദിവസവും ആര്‍ത്തവ ദിനങ്ങളും തുടര്‍ന്നുള്ള മുന്നുനാലു ദിവസ ങ്ങളും ഗര്‍ഭസാധ്യത കുറവാണ്. ഈ കാലം സുരക്ഷിത കാലം എന്നു വിളിക്കപ്പെടുന്നു. ഇനി ഡോക്ടറെ കാണാം. ഗര്‍ഭമുണ്ടോയെന്ന സംശയത്തോടെയും പരിശോധന നടത്തി ഗര്‍ഭം ഉറപ്പാക്കിയുമാണു ഭൂരിപക്ഷം പേരും ഡോക്ടറു മായുള്ള ആദ്യകൂടിക്കാഴ്ചയ്ക്കെത്തുന്നത്. ഡോക്ടര്‍ മൂത്രപരിശോധനയിലൂടെ ഗര്‍ഭം ഉറപ്പാക്കിയ ശേഷമാണ് ആദ്യ കൂടിക്കാഴ്ചയിലെ അടുത്ത ഘട്ടത്തിലേക്കു കടക്കുന്നത്. ഗര്‍ഭധാരണം ഉറപ്പുവരുത്തിയാലുടനെ പ്രതീക്ഷിക്കു ന്ന പ്രസവദിവസം പറയാന്‍ ഡോക്ടര്‍ക്കു കഴിയും. ഇതിന് അവസാന മാസമുറ എന്ന ദിവസത്തോ ടൊപ്പം 9 മാസവും 7 ദിവസവും കൂട്ടിയാല്‍ മതി.

 

 

കഴിക്കേണ്ട ഭക്ഷണങ്ങൾ; കഴിക്കേണ്ടാത്തതും

ഗര്‍ഭധാരണത്തിനു മുമ്പു തന്നെ തനിക്കും ശിശുവിനും വേണ്ട ഇരുമ്പ്, കാല്‍സിയം, പ്രോട്ടീനുകള്‍ മുതലായവ അമ്മ ശരീരത്തില്‍ സംഭരിച്ചിരിക്കണം. കഴിക്കുന്ന ഭക്ഷണത്തില്‍ വേണ്ടത്ര അളവില്‍ പ്രോട്ടീന്‍ (മാംസം, മത്സ്യം, കോഴിയിറച്ചി,മുട്ട, ബീന്‍സ്)കാത്സ്യം (പാല്‍, പുളിക്കാത്ത തൈര്) വിറ്റാമിനുകള്‍, നാരുകള്‍(പഴങ്ങളും പച്ചക്കറികളും) കാര്‍ബോഹൈഡ്രേറ്റ് (ബ്രഡ്, ഉരുളക്കിഴങ്ങ്, സെറിയലുകള്‍) കുറഞ്ഞയളവില്‍ പഞ്ചസാര കൊഴുപ്പ്, ഉപ്പ് തുടങ്ങിയവ അടങ്ങിയിരിക്കണം. ചെറിയ മത്സ്യങ്ങള്‍ കഴിച്ചാല്‍ പ്രോട്ടീനുകള്‍, കാത്സ്യം മുതലായവ ലഭിക്കും. ധാരാളം വെള്ളം കുടിക്കണം. കാപ്പി, ചായ, സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവ ഒഴിവാക്കാം. ഫോളിക് ആസിഡ്, ബി വിറ്റാമിനുകള്‍, ഒമേഗ 3, ഫാറ്റി ആസിഡ് മുതലായവ ഗര്‍ഭധാരണം നടക്കുന്നതിനു മുമ്പു തന്നെ തുടങ്ങുന്നതാണ് ഉത്തമം. ചില ഭക്ഷണം ഒഴിവാക്കുന്നതാണു നല്ലതെന്നു ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഉദാഹരണത്തിനു മൃഗങ്ങളുടെ കരള്‍ ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കാം. അതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എയുടെ രൂപമായ റെറ്റിനോള്‍ ഗര്ഭധാരണം തടയും. സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ ഭക്ഷണ ത്തില്‍ വേണ്ടത്ര വൈവിധ്യം പുലര്‍ത്തണം. പയറുവര്‍ഗങ്ങള്‍ കൂടുതലായി കഴിച്ചാല്‍ മാംസാഹാരത്തിന്റെ കുറവു നികത്താം.

പുളി, ഉപ്പ്, കയ്പ്, എരിവ് എന്നിവ ആഹാരത്തില്‍ കുറയ്ക്കണം. . പപ്പായ, പൈനാപ്പിള്‍ എന്നിവ ഒഴിവാക്കണം. പാല്‍, പഴവര്‍ഗങ്ങള്‍, ഇലക്കറികള്‍, മുട്ട, മല്‍സ്യം, മാംസം എന്നിവ മിതമായി ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടു ത്തണം. ഒന്നര ലിറ്റര്‍ വെള്ളം ദിവസവും കുടിക്കണം. മദ്യപാനം, പുകവലി ഇവ പാടില്ല. നാടൻ മുട്ട ഈന്തപ്പഴം തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗർഭധാരണ സാധ്യത വർധിപ്പിക്കും.

 

 

ഗർഭിണിയാകാൻ ഈ പൊസിഷസിനുകൾ പരീക്ഷിക്കുക

ബന്ധപ്പെടുന്ന സമയത്ത് ചില പ്രത്യേക പൊസിഷനുകള്‍ പാലിച്ചാല്‍ എളുപ്പം ഗര്‍ഭിണിയാകാം. ഗര്‍ഭപാത്രത്തില്‍ നിന്നുള്ള അണ്ഡോല്‍‌പാദനം നടന്നുകഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് ബീജസങ്കലനം സാധ്യമാകണം. പരമാവധി 24 മണിക്കൂറാണ് അണ്ഡത്തിന്‍റെ ആയുസ്. അതേസമയം പുരുഷ ബീജം മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ സ്ത്രീ യോനിയില്‍ സജീവമായി നിലനില്‍ക്കും. പൊസിഷനുകള്‍ നന്നായാല്‍ ഗര്‍ഭധാരണം എളുപ്പം നടക്കുമെന്ന് ലൈംഗികവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അങ്ങനെയാകുമ്പോള്‍ ബീജവും അണ്ഡവും തമ്മിലുള്ള സംയോജനം എളുപ്പം നടക്കുമെന്നാണ് വിലയിരുത്തല്‍. സ്ത്രീകളുടെ പിന്‍ഭാഗം ചില പ്രത്യേക സ്ഥാനങ്ങളിലാണെങ്കില്‍ ബീജ നിക്ഷേപം എളുപ്പം സാധ്യമാകുമെന്നാണ് പഠനം. അഞ്ച് പ്രധാന സ്ഥാനങ്ങളാണ് എളുപ്പത്തിലുള്ള ഗര്‍ഭധാരണത്തിന് ഉത്തമം.

1. വേഴ്ചയുടെ സമയത്ത് പുരുഷന്‍ മുകളില്‍ ആയിരിക്കുന്നതാണ് ഒരു സ്ഥാനം. യോനിയുടെ ഏറ്റവും അകത്തേക്ക് ബീജ നിക്ഷേപം നടത്താന്‍ ഇതിലൂടെ സാധിക്കും.

2. ബന്ധപ്പെടുമ്പോള്‍ സ്ത്രീയുടെ പിന്‍ഭാഗം തലയിണയോ മറ്റോ വച്ച് അല്പം ഉയര്‍ത്തുക.

3. പിന്നിലൂടെ യോനിയിലേക്കുള്ള ലിംഗപ്രവേശം ഗര്‍ഭപാത്രത്തിന് വളരെയടുത്ത് ബീജം നിക്ഷേപം സാധ്യമാക്കും.

4. പങ്കാളികള്‍ രണ്ടുപേരും ഒരേദിശയിലേക്ക് ചെരിഞ്ഞ് കിടന്നുള്ള വേഴ്ചയും ബീജ നിക്ഷേപം യോനീ നാളിയില്‍ വളരെക്കൂടുതല്‍ അടുത്തെത്തിക്കും.
5. സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ ഉണ്ടാകുന്നതിനൊപ്പമോ അതിന് തൊട്ടുമുന്‍പോ ബീജ നിക്ഷേപം നടത്തുന്നതും ഗര്‍ഭധാരണത്തിലേക്ക് വഴിവയ്ക്കും. സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ ഉണ്ടാകുന്ന സമയത്തിനാണ് കൂടുതല്‍ പ്രാധാന്യം എന്നാണ് പഠനങ്ങള്‍ പറയുന്നത്. രതിമൂര്‍ച്ഛയുടെ സമയത്ത് ബീജം ഉള്ളിലേക്ക് തള്ളിവിടുമെന്നാണ് പഠനം.

 

 

സ്വാഭാവിക കുടുംബാസൂത്രണ രീതികൾ ഭാവിയിലേക്കുള്ള കരുതൽ

ശരിയായ ഗർഭനിരോധന മാർഗം തെരഞ്ഞെടുക്കുന്നത് ചിലരെ സംബന്ധിച്ചിടത്തോളം അധൈര്യപ്പെടുത്തുന്ന ഒന്നായിരിക്കും. ഈ സമയത്ത് അനേകം ചോദ്യങ്ങൾ മനസ്സിൽ ഉയർന്നു വന്നേക്കാം. നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമം, ജീവിത ശൈലി, വ്യക്തിത്വം, ബന്ധത്തിന്റെ അവസ്ഥ, സൗകര്യം (നിങ്ങളുടെയും പങ്കാളിയുടെയും), ലൈംഗികജന്യ രോഗങ്ങൾ (എസ്ടിഡികൾ) ഉയർത്തുന്ന അപകടസാധ്യത, ഗർഭനിരോധന ഉപാധിയുടെ വിലയും ഫലസിദ്ധിയും തുടങ്ങി പല ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാവണം നിങ്ങൾ ഒരു മാർഗം തെരഞ്ഞെടുക്കുക. എന്നാൽ അല്പനാളുകൾ കഴിഞ്ഞ നിങ്ങൾ ഗർഭിണിയാകാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഇപ്പോൾ സ്വാഭാവിക കുടുംബാസൂത്രണ രീതികൾ പിന്തുടരുകയാവും നല്ലത്.
ലൈംഗികവേഴ്ച ഒഴിവാക്കുന്നതാണ് ഏറ്റവും എളുപ്പം. ലിംഗവും യോനിയും പരസ്പരം ബന്ധപ്പെടാതിരിക്കുക. സ്ത്രീക്ക് ഗര്‍ഭധാരണം നടക്കാന്‍ ഇടയുള്ള ദിവസങ്ങളില്‍ ലൈംഗികബന്ധം ഉണ്ടാകരുത്. അല്ലെങ്കിൽ ശുക്ല വിസർജനത്തിനു മുൻപ് ലിംഗം യോനിയിൽ നിന്നും എടുക്കുക. പക്ഷെ ഇതിനു കുറെയേറെ ക്ഷമയും മനക്കരുത്തും വേണ്ട ഒന്നാണ്.
കൃത്രിമമായ ജനനനിയന്ത്രണമാര്‍ഗ്ഗങ്ങള്‍ ഒന്നും ഉപയോഗിക്കാതെതന്നെ താഴെ പറയുന്ന രീതികളില്‍ ഗര്‍ഭധാരണം ഒഴിവാക്കാന്‍ കഴിയും.

 

 

കലണ്ടര്‍ രീതി അഥവാ താളക്രമ (റിഥം) രീതി: ഇതനുസരിച്ച് ആര്‍ത്തവചക്രം ആരംഭിച്ച് 10 ദിവസമാണ് സ്ത്രി പുഷ്പിതയാകാന്‍ ഇടയുള്ളത്, അതിനാല്‍ ഈ 10 ദിവസവും ലൈംഗികബന്ധം പാടില്ല. സുരക്ഷിതകാലം എന്നു കരുതുന്നത് ആര്‍ത്തവത്തിന് മുമ്പ് ഒരാഴ്ചയും ആര്‍ത്തവത്തിന് ശേഷം ഒരാഴ്ചയും. ഇത് എന്തായാലും വിശ്വസനീയമായ ഒരു രീതിയല്ല. കാരണം ആര്‍ത്തവചക്രം തെറ്റിവരാറുണ്ട്. കലണ്ടര്‍ രീതി ഗണിക്കുന്നത് ഒരു സ്ത്രീയ്ക്ക് 28 ദിവസത്തെ ആര്‍ത്തവസൈക്കിള്‍ ഉണ്ടെന്നും അതിന്‍റെ മധ്യഭാഗത്താണ് ഓവുലേഷന്‍ സംഭവിക്കുന്നതെന്നുമാണ്. എന്നാല്‍ ഓരോ സ്ത്രീയ്ക്കും ഈ ചക്രത്തിന്‍റെ ദൈര്‍ഘ്യം വ്യത്യസ്ഥപ്പെട്ടിരിക്കുന്നു; ഓവുലേഷന്‍ വ്യത്യസ്ഥമായ സമയങ്ങളില്‍ സംഭവിക്കാറുണ്ട്. അതുകൊണ്ട് ഒരു രീതിയും അവലംബിക്കാതിരിക്കുന്നതിനേക്കാള്‍ നല്ലതാണ് മേല്‍പ്പറഞ്ഞ രീതി എന്നു മാത്രം.

 

സെര്‍വിക്കല്‍ മ്യൂക്കസ് /വില്ലിംങ്സ് ഓവുലേഷന്‍ രീതി :മിക്ക സ്ത്രീകള്‍ക്കും ഏതാണ്ട് മാസത്തിന്‍റെ മിക്ക സമയവും യോനിയിലൂടെ എന്തെങ്കിലും സ്രാവകം പുറത്തുവരാറുണ്ട്. ഇത് പൂര്‍ണ ആരോഗ്യത്തിന്‍റെ സൂചനയാണ്. ഈ സ്രവം അളവിലും നിറത്തിലും വരവിന്‍റെ സമയത്തിലും ഒക്കെ വ്യത്യസ്ഥപ്പെട്ടിരിക്കാറുണ്ട്. ചിലപ്പോള്‍ അത് ഒട്ടിയും വെളുത്തുമിരിക്കും. ചിലപ്പോള്‍ അത് തെന്നിയും തെളിഞ്ഞുമിരിക്കും. അതായത് ആര്‍ത്തവ സൈക്കിളിന്‍റെ വിവിധ ഘട്ടമനുസരിച്ച് ഇതും വ്യത്യസ്ഥമായിരിക്കും. ആര്‍ത്തവം കഴിഞ്ഞാലുടന്‍ വരുന്ന സ്രവം താരതമ്യേന കുറവും ഉണങ്ങിയും കട്ടിയുള്ളതും വെളുത്തതും ആവും. ഓവറിയില്‍ ഒരു അണ്ഡം പാകമാകാന്‍ തുടങ്ങുന്നതോടെ ശരീരത്തിലുള്ള ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഈ യോനീസ്രവത്തെ തെളിച്ചമുള്ളതും തെന്നുന്നതും നീണ്ടതുമാക്കുന്നു. ഓവുലേഷന്‍ നാളും പിറ്റേന്നും ഈ തെന്നലും നീളിച്ചയുമുള്ള യോനീസ്രവം അവള്‍ ഗര്‍ഭധാരണത്തിന് പാകമാണെന്നുള്ള ആദ്യത്തേതും വ്യക്തവുമായ സൂചനയാണ്. ഒരു സ്ത്രീയ്ക്ക് അവളുടെ സെര്‍വിക്കല്‍ സ്രവത്തിന്‍റെ സ്വഭാവം കൈകൊണ്ടു തൊട്ടുനോക്കി അവള്‍ ഗര്‍ഭം ധരിക്കാനിടയുള്ള ദിവസങ്ങളും അല്ലാത്ത ദിവസങ്ങളും തിരിച്ചറിയാന്‍ കഴിയും.

 

അടിസ്ഥാന ശരീരതാപം : സ്ത്രീയ്ക്ക് അവളുടെ അടിസ്ഥാന ശരീരതാപവും ഇതുപോലെ നിര്‍ണയിച്ചെടുക്കാം. അതിരാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ ഉള്ള ശരീരതാപത്തെയാണ് അടിസ്ഥാന താപനില എന്നു പറയുന്നത്. ഓവുലേഷന്‍ കാലത്ത് ഈ താപം കാര്യമായി വര്‍ധിക്കും (ഏതാണ്ട് 1 – 2 ഡിഗ്രി ഫാരന്‍ഹീറ്റ്). അടുത്ത പീരിയഡ് വരെ ഈ താപം തുടരുകയും ചെയ്യും. ഈ രീതി മാത്രം അവലംബിക്കുകയാണെങ്കില്‍ താപം ഇങ്ങനെ ഉയര്‍ന്നുനില്‍ക്കുന്ന ഏതാണ്ട് 1 – 16 ദിവസങ്ങളില്‍ ജനനേന്ദ്രിയങ്ങള്‍ തമ്മില്‍ ചേരുന്ന ലൈംഗികബന്ധം പാടില്ല. ഓവുലേഷന്‍ സംഭവിച്ചുകഴിഞ്ഞാല്‍ അടുത്ത രണ്ടു ദിവസങ്ങള്‍ ഗര്‍ഭധാരണത്തിന് പറ്റിയ സമയമായി കരുതപ്പെടുന്നു. അങ്ങനെ സുരക്ഷിതമായ ലൈംഗികബന്ധത്തിനുള്ള ദിവസങ്ങള്‍ താരതമ്യേന കുറവാണ്. മാത്രമല്ല ദിവസവും താപനില പരിശോധിക്കുന്ന ഈ രീതി ക്ളേശകരവുമാണ്.

രണ്ട് ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ DNA പരിശോധനാ ഫലവും ഒരുപോലെ ! ശാസ്ത്രീയ സ്ഥിരീകരണം ! വീഡിയോ കാണാം

എന്നെ ഇട്ടേച്ചു പോകരുതേ…. നൗഫലിന്റെ ഈ നിലവിളി മുഴങ്ങുന്നത് കേരളത്തിന്റെ നെഞ്ചിൽ…..

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments