HomeNewsLatest Newsതമിഴ്‌നാട്ടില്‍ എംബിബിഎസ് ഫീസ് കുത്തനെ കൂട്ടി; സീറ്റ് ഒന്നിന് 2 കോടിയോളം രൂപയാകും

തമിഴ്‌നാട്ടില്‍ എംബിബിഎസ് ഫീസ് കുത്തനെ കൂട്ടി; സീറ്റ് ഒന്നിന് 2 കോടിയോളം രൂപയാകും

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്വകാര്യ കോളെജുകളില്‍ മെഡിക്കൽ പ്രവേശനത്തിനുള്ള ഫീസ് കുത്തനെ കൂട്ടി. 2 കോടിയോളമായാണ് ഫീസ് ഉയര്‍ത്തിയത്. ഒരു പ്രമുഖ കോളെജില്‍ നിലവില്‍ ഇതുവരെ 1.85 കോടി രൂപയായിരുന്നു ഫീസ്. ഇതില്‍ 1 കോടി രൂപ ട്യൂഷന്‍ ഫീസും 85 ലക്ഷം രൂപ കാപ്പിറ്റേഷന്‍ ഫീസുമാണ്. എല്ലാ സ്വകാര്യ മെഡിക്കല്‍ കോളെജുകളും കല്‍പ്പിത സര്‍വകലാശാലകളും ഇപ്പോള്‍ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ഉത്തരവുണ്ട്. പുതിയ നിയമം അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ കോളെജുകളിലേക്ക് സ്വതന്ത്ര്യമായി അപേക്ഷിക്കാമെങ്കിലും അഡ്മിഷന്‍ നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിലായിരിക്കും. എന്നാല്‍ കാപ്പിറ്റേഷന്‍ ഫീയായി 40 മുതല്‍ 85 ലക്ഷം രൂപ വരെ നല്‍കേണ്ടി വരുമെന്നാണ് ചില കോളെജുകള്‍ ബുദ്ധിപൂര്‍വം രക്ഷിതാക്കളോട് പറഞ്ഞത്. ഈ മാസം 17ന് നീറ്റ് പരീക്ഷാഫലം സിബിഎസ്ഇ പുറത്തുവിട്ടതിന് ശേഷമാണ് തമിഴ്‌നാട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളെജുകളിലും കല്‍പ്പിത സര്‍വകലാശാലകളിലും ഫീസ് വര്‍ദ്ധിച്ചത്.

 

 
”ഞാന്‍ തര്‍ക്കിച്ചതാണ് മെിററ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ അഡ്മിഷന്‍ നടത്താന്‍ കഴിയൂ എന്ന്. എന്നാല്‍ കോളെജ് അധികൃതര്‍ പറഞ്ഞത് സുപ്രീംകോടതി ഉത്തരവില്‍ അക്കാര്യം എടുത്തുപറഞ്ഞിട്ടില്ല എന്നാണ്”, മൂന്ന് സ്വകാര്യ സര്‍വകലാശാലകളില്‍ തന്റെ മകള്‍ക്ക് അഡ്മിഷന് വേണ്ടി ശ്രമിക്കുന്ന ഒരു രക്ഷിതാവ് പറഞ്ഞു. സുതാര്യമായ മെറിറ്റ് ലിസ്റ്റിന്റെ അഭാവം കാരണം ചില രക്ഷിതാക്കള്‍ ഇക്കാര്യത്തില്‍ തര്‍ക്കിക്കാന്‍ നില്‍ക്കാറില്ല. എന്നാല്‍ പലരും പറയുന്നത് അഞ്ചരവര്‍ഷത്തെ കോഴ്‌സിന് ഇത്രയും കനത്ത തുക താങ്ങാന്‍ കഴിയില്ലെന്നാണ്.

എന്നെ ഇട്ടേച്ചു പോകരുതേ…. നൗഫലിന്റെ ഈ നിലവിളി മുഴങ്ങുന്നത് കേരളത്തിന്റെ നെഞ്ചിൽ…

കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് ആശ്വാസമായി ഇതാ ആറു കാര്യങ്ങൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments