HomeWorld Newsഇസ്രയേല്‍ ആക്രമണം, ആരോഗ്യ സംവിധാനങ്ങള്‍ ഉള്‍പ്പെടെ പാടെ തകർന്നു; ഗാസ വലിയ മാനുഷിക ദുരന്തം നേരിടുമെന്ന്...

ഇസ്രയേല്‍ ആക്രമണം, ആരോഗ്യ സംവിധാനങ്ങള്‍ ഉള്‍പ്പെടെ പാടെ തകർന്നു; ഗാസ വലിയ മാനുഷിക ദുരന്തം നേരിടുമെന്ന് എമര്‍ജെന്‍സി മെഡിക്കല്‍ ടീം

ഇസ്രയേല്‍ ആക്രമണം ആരോഗ്യ സംവിധാനങ്ങള്‍ ഉള്‍പ്പെടെ പാടെ തകര്‍ത്ത ഗാസ വലിയ മാനുഷിക ദുരന്തം നേരിടുമെന്ന് മുന്നറിപ്പ്. ഗാസയിലെ ആശുപത്രി സംവിധാനങ്ങള്‍ സങ്കല്‍പ്പിക്കാനാകാത്ത വിധം പ്രതിസന്ധിയിലെത്തിയതായി എമര്‍ജെന്‍സി മെഡിക്കല്‍ ടീം വെളിപ്പെടുത്തുന്നു.ഗുരുതരമായ മുറിവുകള്‍ ചികിത്സിക്കാതെ തുടരുന്നു, ശസ്ത്രക്രിയക്കും മറ്റ് കാര്യങ്ങള്‍ക്കുമായി അടിസ്ഥാനപരമായ മെഡിക്കല്‍ വസ്തുക്കള്‍ പോലും ലഭ്യമല്ലാത്ത സാഹചര്യത്തിലേക്ക് മേഖല എത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങളും ചൂണ്ടിക്കാട്ടുന്നു. അടിയന്തര ശസ്ത്രക്രിയകള്‍ക്കും മറ്റ് ചികിത്സകള്‍ക്കുമായി ഖാന്‍ യുനിസിന് സമീപമുള്ള യൂറോപ്യന്‍ ആശുപത്രിയിലേക്ക് മൂന്ന് എയ്ഡ് ഗ്രൂപ്പുകള്‍ ചേര്‍ന്ന അയച്ച മെഡിക്കല്‍ ടീമാണ് വിവരങ്ങള്‍ പങ്കുവെച്ചത്.

അധിനിവേശ മേഖലകളിലെ പലസ്തീനികളെ പിന്തുണച്ച ഐക്യരാഷ്ട്ര സഭയുടെ റിലീഫ് വര്‍ക്ക്സ് ഏജന്‍സിയുമായി (യുഎന്‍ഐഡബ്ല്യുഎ) ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്ന് ഇസ്രയേല്‍ നിലപാടെടുത്തതിന് പിന്നാലെയാണ് ആശുപത്രികളിലെ ഗുരുതരം സാഹചര്യം പുറത്തുവന്നത്. പ്രസ്താവനയിലൂടെയാണ് മെഡിക്കല്‍ ടീം ഇക്കാര്യങ്ങള്‍ പുറംലോകത്ത് എത്തിച്ചത്.
ആരോഗ്യപ്രവര്‍ത്തകരെ നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ അല്ലെങ്കില്‍ ആശുപത്രിയില്‍ അവര്‍ക്ക് പ്രവേശിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടെന്നും മെഡിക്കല്‍ ടീം അറിയിച്ചു. ഇസ്രയേലിന്റെ നിയന്ത്രണങ്ങളാണ് പ്രതിസന്ധിയുടെ പ്രധാന കാരണമായി പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments