അമേരിക്കയിലെ ഒരു നഴ്സിംഗ് ഹോമിൽ നിന്നും പൊലീസ് 17 മൃതദേഹങ്ങൾ കണ്ടെത്തി. ന്യൂജേഴ്സിയിലെ ഏറ്റവും വലിയ നഴ്സിംഗ് ഹോമായ ഇവിടെ ഒരു ഷെഡിൽ മൃതദേഹം സൂക്ഷിച്ചിരിക്കുന്നുവെന്ന രഹസ്യ സന്ദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. എന്നാൽ ഷെഡിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്താനായില്ല. ഈ നഴ്സിംഗ്ഹോമുമായി ബന്ധപ്പെട്ട് ആകെ 68 പേരാണ് ഇതേവരെ മരിച്ചത്. നഴ്സിംഗ് ഹോമിലെ മോർച്ചറി സംവിധാനം നിറഞ്ഞ നിലയിലായിരുന്നു.
അമേരിക്കയിൽ നഴ്സിംഗ് ഹോമിൽ നിന്നും 17 മൃതദേഹങ്ങൾ കണ്ടെത്തി: മോർച്ചറി നിറഞ്ഞനിലയിൽ
RELATED ARTICLES