HomeNewsLatest Newsനരേന്ദ്രമോദി ഹെലികോപ്റ്ററിൽ എത്തി നോട്ടുകൾ വാരിവിതറുമെന്ന വ്യാജവാർത്ത: ചാനലിനെതിരെ നടപടി

നരേന്ദ്രമോദി ഹെലികോപ്റ്ററിൽ എത്തി നോട്ടുകൾ വാരിവിതറുമെന്ന വ്യാജവാർത്ത: ചാനലിനെതിരെ നടപടി

പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ എത്തി നോട്ട് വാരി വിതറുമെന്ന വ്യാജവാർത്ത നൽകിയ കന്നഡ വാർത്താചാനൽ പബ്ലിക്ക് ടിവിക്ക് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് അയച്ചു. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വാർത്ത നൽകിയതിനാണ് നോട്ടീസ്.

”ഹെലികോപ്റ്ററിൽ നിന്ന് മോദി നോട്ടുകൾ താഴേക്ക് വിതറുമെന്ന് പരിപാടിയിൽ പറയുന്നു. ഇത് തീർത്തും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. ഗ്രാമങ്ങളിലെ നിരവധിപേർ നോട്ടുമഴയ്ക്കായി പുറത്ത് കാത്തുനിൽക്കുന്ന സ്ഥിതിയുണ്ടായി”- പ്രസ് ഇൻഫര്‍മേഷൻ ബ്യൂറോ അഡീഷണല്‍ ഡയറക്ടർ ജനറൽ നാഗേന്ദ്ര സ്വാമിയെ ഉദ്ധരിച്ച് വാർത്താഏജൻസി റിപ്പോർട്ട് ചെയ്യുന്നു. വാർത്താചാനലിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചതായും നാഗേന്ദ്ര സ്വാമി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments