HomeHealth News10 മിനിറ്റിൽ കൊറോണ വൈറസ് കണ്ടെത്തുന്ന ടെസ്റ്റ്‌ കിറ്റ് വികസിപ്പിച്ച് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്: ചിലവ് 1000...

10 മിനിറ്റിൽ കൊറോണ വൈറസ് കണ്ടെത്തുന്ന ടെസ്റ്റ്‌ കിറ്റ് വികസിപ്പിച്ച് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്: ചിലവ് 1000 രൂപയിൽ താഴെ മാത്രം !

വെറും 10 മിനിറ്റ് കൊണ്ട് കൊറോണാ വൈറസിനെ കണ്ടെത്താനുള്ള ടെസ്റ്റ് കിറ്റും ഉപകരണവും വികസിപ്പിച്ച് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്.
‘ചിത്ര ജീൻലാംപ്’ എന്ന പേരിലുള്ള പുതിയ മെഷീൻ നിലവിൽ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന ആർ.ടി.പി.സി.ആർ മെഷീനുകളെക്കാൾ വേഗത്തിലും കൃത്യതയോടെയും ഫലം ലഭ്യമാക്കുമെന്ന് മോളിക്യുലാർ മെഡിസിൻ സയൻറിസ്റ്റ് ഇൻ ചാർജ് ഡോ. അനൂപ് തെക്കുവീട്ടിൽ പറഞ്ഞു.

നിലവിൽ ഈ കണ്ടുപിടുത്തം ഐ.സി.എം.ആർ അനുമതിക്ക് അപേക്ഷിച്ചിരിക്കുകയാണ്. വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കാനായി സാങ്കേതികവിദ്യ അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് ലിമിറ്റഡിന് കൈമാറി. ഐ.സി.എം.ആറിന്റെ അനുമതിയും കേന്ദ്ര ഡ്രഗ് കൺടോൾ ലൈസൻസും ലഭ്യമായാൽ ഉൽപ്പാദനം ആരംഭിക്കും. 

ആർ.ടി ലാംപ് ( റിവേഴ്‌സ് ട്രാൻസ്‌ക്രിപ്ഷൻ ലൂപ് മീഡിയേറ്റഡ് ഐസോ തെർമൽ ആംപ്ലിഫിക്കേഷൻ )​ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടെസ്റ്റ് കിറ്റ് സാർസ് കോവ്–2 വൈറസ് എൻ ജീനിന്റെ രണ്ട് തരങ്ങൾ കണ്ടെത്തുന്നതിനാൽ,​ ഒന്നിന് ജനിതക വ്യതിയാനം വന്നാലും ഫലം തെറ്റില്ല.നിലവിലെ ആർ.ടി.പി.സി.ആർ പരിശോധനയിൽ രണ്ട് ഘട്ടമായുള്ള പരിശോധനയിലൂടെയാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments