പട്ടിണിയും വിശപ്പും കൊണ്ട് എട്ട് കുട്ടികള്‍ മരിച്ചതായി മുന്‍ അഫ്ഗാന്‍ ജനപ്രതിനിധി; കാബൂളിൽ കടുത്ത പട്ടിണി തുടരുന്നു

43

പട്ടിണിയും വിശപ്പും പടിഞ്ഞാറന്‍ കാബൂളിനെ പിടികൂടുകയാണ്. 18 മാസം പ്രായമുള്ള കുഞ്ഞ് മുതല്‍ എട്ടുവയസുള്ള കുട്ടിഉൾപ്പെടെ എട്ടുകുഞ്ഞുങ്ങൾ മരണപ്പെട്ടതായി റിപ്പോർട്ട്. മുന്‍ അഫ്ഗാന്‍ ജനപ്രതിനിധി ഹാജി മുഹമ്മദ് മോഹഖേഖ് ഒക്ടോബര്‍ 24 ന് ഫേസ്ബുക്കില്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. അതേസമയം, താലിബാന്‍ സര്‍ക്കാര്‍ ഇതുവരെ വിഷയത്തില്‍ പ്രതികരണം നടത്തിയിട്ടില്ല. താലിബാന്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ഐക്യരാഷ്ട്രസഭ നടത്തിയ പഠനത്തില്‍ കാബൂളിലെ പത്ത് ലക്ഷത്തോളം കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുന്നതായി കണ്ടെത്തിയിരുന്നു. ശീതകാലം എത്തുന്നതിന് മുന്‍പ് രാജ്യത്തെ 18 ദശലക്ഷം ജനങ്ങള്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും ഒരുക്കേണ്ടതുണ്ടെന്നും ഐക്യരാഷ്ട്രസഭ നിര്‍ദേശിച്ചിരുന്നു.
ഇതിനിടെ തൊഴിലാളികള്‍ക്ക് കൂലിക്ക് പകരം ഗോതമ്ബ് നല്‍കി പട്ടിണി മറികടക്കാനുള്ള സര്‍ക്കാര്‍ പദ്ധതിക്ക് രൂപം കൊടുത്തതായി താലിബാന്‍ പ്രഖ്യാപിച്ചു.