ട്വന്റി 20 ലോകകപ്പ്: ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് തകർപ്പൻ വിജയം; ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയത് 5 വിക്കറ്റിന്

62

ന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്ഥാന് ജയം. ശക്തരായ ന്യൂസീലന്‍ഡിനെ അഞ്ച് വിക്കറ്റിനാണ് പാകിസ്ഥാന്‍ പരാജയപ്പെടുത്തിയത്. ന്യൂസീലന്‍ഡ് മുന്നോട്ടുവച്ച 135 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ മറികടന്നു. 33 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാന്‍ പാകിസ്താന്റെ ടോപ്പ് സ്‌കോററായി. ന്യൂസീലന്‍ഡിനായി ഇഷ് സോധി രണ്ട് വിക്കറ്റ് വീഴ്ത്തി.പാകിസ്ഥാന്റെ അതേ നാണയത്തില്‍ ന്യൂസീലന്‍ഡ് തിരിച്ചടിച്ചപ്പോള്‍ ബാബറിനോ റിസ്‌വാനോ കഴിഞ്ഞ മത്സരത്തിലെ മികവ് തുടരാനായില്ല. തുടക്കം മുതല്‍ പാക് ബാറ്റര്‍മാരെ വരിഞ്ഞുമുറുക്കുന്ന പ്രകടനമാണ് കിവീസ് നടത്തിയത്. പവര്‍പ്ലേയില്‍ വെറും 30 റണ്‍സെടുക്കാനേ അവര്‍ക്ക് സാധിച്ചുള്ളൂ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ന്യൂസീലന്‍ഡ് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 134 റണ്‍സെടുത്തു. 27 റണ്‍സ് വീതം നേടിയ ഡാരില്‍ മിച്ചലും ഡെവോണ്‍ കോണ്‍വേയുമാണ് കിവീസിന്റെ ടോപ്പ് സ്‌കോറര്‍മാര്‍. പാകിസ്ഥാനു വേണ്ടി ഹാരിസ് റൗഫ് 4 വിക്കറ്റ് വീഴ്ത്തി. തുടര്‍ന്ന് ഏഴാം നമ്ബറിലെത്തിയ ആസിഫ് അലിയുടെ കൂറ്റന്‍ ഷോട്ടുകളാണ് പാകിസ്ഥാനെ വിജയത്തിലെത്തിച്ചത്.