നിരോധിത ലഹരിമരുന്ന് വിൽക്കുന്നതുമായി ബന്ധപ്പെട്ട് സംഘർഷം; റാന്നിയിൽ ഒ​രാ​ള്‍​ക്ക്​ കു​ത്തേ​റ്റു; ഒരാൾ അറസ്റ്റിൽ

41

റാ​ന്നിയിൽ നിരോധിത ലഹരിമരുന്ന് വിൽക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. റാന്നി അ​ങ്ങാ​ടി പേ​ട്ട​യി​ല്‍ സം​ഘ​ര്‍​ഷ​ത്തി​നി​ടെ വ​ര​വൂ​ര്‍ സ്വ​ദേ​ശി അ​നി​ലിനാ​ണ് (45) കു​ത്തേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റാ​ന്നി ചെ​ത്തോ​ങ്ക​ര സ്വ​ദേ​ശി സ​ന്തോ​ഷി​നെ റാ​ന്നി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ഓ​ടെ പേ​ട്ട തി​യ​റ്റ​റി​നു സ​മീ​പ​മാ​ണ് സം​ഘ​ര്‍​ഷം ന​ട​ന്ന​ത്. പേ​ട്ട​യി​ലെ ഒ​രു ക​ട​യി​ല്‍ നിരോധിത ലഹരിമരുന്ന് വി​ല്‍​ക്കു​ന്ന​തായി സ​ന്തോ​ഷ് പ​റ​ഞ്ഞ​ത്രേ. ഇ​ത് ചോ​ദി​ക്കാ​നെ​ത്തി​യ അ​നി​ലും സം​ഘ​വും സ​ന്തോ​ഷു​മാ​യി ത​ര്‍​ക്ക​വും ഉ​ന്തും ത​ള്ളു​മാ​യി. പി​ന്നീ​ട് ത​ര്‍​ക്കം മൂ​ത്ത്​ ഇ​വ​ര്‍ സ​ന്തോ​ഷി​നെ മ​ര്‍​ദി​ച്ച​താ​യി പ​റ​യു​ന്നു. ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യി സന്തോ​ഷ്​ അ​നി​ലി​നെ കു​ത്തു​ക​യാ​യി​രു​ന്നു എന്നുപറയപ്പെരുന്നു. പൊ​ലീ​സെ​ത്തി സ​ന്തോ​ഷി​നെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.