HomeUncategorizedപുതുതരംഗമായി വാട്സാപ്പ് ചാനലുകൾ; 9.25 ലക്ഷം ഫോളോവേഴ്‌സുമായി മോഹൻലാൽ; 7.97 ലക്ഷം ഫോളോവേഴ്‌സുമായി മമ്മൂട്ടി

പുതുതരംഗമായി വാട്സാപ്പ് ചാനലുകൾ; 9.25 ലക്ഷം ഫോളോവേഴ്‌സുമായി മോഹൻലാൽ; 7.97 ലക്ഷം ഫോളോവേഴ്‌സുമായി മമ്മൂട്ടി

വാട്സാപ്പ് ഏറ്റവും പുതുതായി നടത്തിയ അപ്‌ഡേറ്റാണ് വാട്സ്ആപ് ചാനൽ. നിരവധി പ്രമുഖരാണ് വാട്സ്‌ആപ്പ് ചാനലുകളുമായി രംഗത്തെത്തിയത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ മുതല്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടി മോഹൻലാല്‍ എന്നിങ്ങനെ നിരവധി പേരാണ് വാട്സ്‌ആപ്പ് ചാനലുകളിലൂടെ രംഗത്ത് വന്നത്. 9.25 ലക്ഷം ഫോളോവേഴ്സ് ആണ് മോഹൻലാലിന് ഉള്ളത്. 7.97 ലക്ഷം ആളുകള്‍ മമ്മൂട്ടിയുടെ വാട്സ്‌ആപ്പ് ചാനല്‍ പിന്തുടരുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 51 ലക്ഷം, അക്ഷയ്കുമാറിന് 41 ലക്ഷം, കത്രീന കൈഫിന് 84 ലക്ഷം എന്നിങ്ങനെയാണ് ഫോളോവേഴ്സിന്റെ എണ്ണം.

വണ്‍വേ ബ്രോഡ്കാസ്റ്റിംഗ് ടൂളുകളായ വാട്സ്‌ആപ്പ് ചാനലുകളിലൂടെ ഏതൊരു മേഖലയില്‍ പെട്ട ആളുകള്‍ക്കും അവര്‍ക്ക് പങ്കുവെക്കേണ്ടുന്ന ഏറ്റവും പുതിയ അപ്ഡേറ്റുകളും വിവരങ്ങളും ഒക്കെ പങ്കുവയ്‌ക്കാനാകും. അപ്ഡേറ്റുകള്‍ നല്‍കാം എന്നല്ലാതെ പരസ്പരം സംവദിക്കാൻ കഴിയില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments