HomeUncategorizedമത്സരത്തിനിടെ ഒന്നൊന്നര ഓട്ടം ഓടി ഒന്നാം ക്ലാസുകാരൻ ! വൈറലായി വീഡിയോ; വീഡിയോ കാണാം

മത്സരത്തിനിടെ ഒന്നൊന്നര ഓട്ടം ഓടി ഒന്നാം ക്ലാസുകാരൻ ! വൈറലായി വീഡിയോ; വീഡിയോ കാണാം

ഓട്ട മത്സരത്തിനിടെ ഒന്നന്നര ഓട്ടം ഓടിയ ഹബീബ് റഹ്മാനാണ് സോഷ്യൽ മീഡിയയിലെ ഇന്നത്തെ താരം. ഓട്ടമത്സരത്തിൽ മിന്നും പ്രകടനമാണ് ഈ ഒന്നാം ക്ലാസുകാരൻ കാഴ്ചവച്ച വച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ കുരുന്നിന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.

വീഡിയോ പങ്കുവച്ചുകൊണ്ട് മന്ത്രി കുറിച്ചത് ഇങ്ങനെ:

‘‘അമ്പട… ഇവനെ പിടിക്കാൻ ആരുണ്ട്, ഈ 319 -)o നമ്പറുകാരൻ ഓടിക്കയറുക തന്നെ ചെയ്യും…!!! സ്റ്റാർട്ടിംഗ് പോയിന്റിലെ മാഷ് വിസിൽ കയ്യിലെടുത്തതേ ഉള്ളൂ ഒന്നാം ക്ലാസുകാരൻ ഹബീബ് റഹ്മാൻ ഓട്ടം തുടങ്ങി, പിന്നാലെ ബാക്കിയുള്ളവരും, എന്തായാലും ഓട്ടം പിന്നെയും വേണ്ടിവന്നു..മത്സരവീര്യം.. അതാണ്‌…സ്നേഹം കുഞ്ഞുങ്ങളെ..എ എം. യു. പി വടക്കാങ്ങര പയ്യനാട്.’’ നിരവധിപ്പേരാണ് ഈ പോസ്റ്റിന് താഴെ ഹബീബ് റഹ്മാന് അഭിനന്ദങ്ങളുമായി എത്തിയത്. പയ്യനാട് വടക്കാങ്ങര എ.എം.യു.പി സ്കൂൾ വിദ്യാഥിയാണ് ഈ പറക്കും താരം.

https://fb.watch/ndxu0sudrf/

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments