ലോകത്ത് ഒരുകോടി കടന്ന് കോവിഡ് രോഗികൾ; അതിതീവ്ര മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന !

15

ലോകത്ത് ഒരുകോടി കടന്ന് കോവിഡ് രോഗികൾ. കൊവിഡ് ഭീതിയില്‍ നിന്നും ലോകം മുക്തമാകാന്‍ മാസങ്ങളെടുക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി. വലിയ വിപത്തുകള്‍ വരാനിരിക്കുന്നതേയുള്ളുവെന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തല്‍. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 26.75 ലക്ഷം കവിഞ്ഞു. 1,28,752 പേരാണ് അമേരിക്കയില്‍ ഇതുവരെ മരിച്ചത്. 24 മണിക്കൂറിനിടെ 315 പേരാണ് അമേരിക്കയില്‍ മരിച്ചത്. ബ്രസീലില്‍ 13.68 ലക്ഷം പേരാണ് രോഗബാധിതരായത്. ബ്രസീലില്‍ കൊവിഡ് ബാധിച്ച് മരിച്ചവര്‍ അന്‍പത്തി എണ്ണായിരത്തി മുന്നൂറ്റി പതിനാല്. 24 മണിക്കൂറിനിടെ 656 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.