HomeUncategorized'നീലവെളിച്ച' ത്തിന്റെ റിലീസിംഗ് ദിനത്തിൽ വ്യത്യസ്തമായ പ്രമോഷന്‍ തിരഞ്ഞെടുത്ത് അണിയറ പ്രവർത്തകർ; കൊച്ചിക്കാർ അമ്പരന്നു !

‘നീലവെളിച്ച’ ത്തിന്റെ റിലീസിംഗ് ദിനത്തിൽ വ്യത്യസ്തമായ പ്രമോഷന്‍ തിരഞ്ഞെടുത്ത് അണിയറ പ്രവർത്തകർ; കൊച്ചിക്കാർ അമ്പരന്നു !

ഏറെ നാളുകൾക്കു ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഇന്ന് തിയേറ്ററുകളിലെത്തി.വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം 1964 ല്‍ എ വിന്‍സെന്റ് ഒരുക്കിയ ഭാര്‍ഗവീനിലയത്തിന്റെ റീമേക്കാണ്. റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പഴയകാലത്തിന്റെ കഥ പറയുന്ന ചിത്രത്തിന് വേറിട്ട രീതിയിലുളള പ്രമോഷനായിരുന്നു അണിയറപ്രവര്‍ത്തകര്‍ നല്‍കിയത് . ജീപ്പില്‍ സ്പീക്കര്‍ കെട്ടിവെച്ച്‌ മൈക്കിലൂടെ ചിത്രത്തെ കുറിച്ച്‌ വിളിച്ച്‌ പറയുന്നതാണ് പണ്ടത്തെ പ്രമോഷന്‍ രീതി. അതേ രീതി തന്നെ പിന്തുടര്‍ന്നിരിക്കുകയാണ് നീലവെളിച്ചം ടീം. മെട്രോ നഗരമായ കൊച്ചിയിലൂടെ ബഷീറിന്റെ നീലവെളിച്ചത്തിന്റെ റിലീസ് പ്രഖ്യാപിച്ചു കൊണ്ട് നീങ്ങിയ ജീപ്പ് വളരെ കൗതുകത്തോടെയാണ് പ്രദേശവാസികള്‍ നോക്കി കണ്ടത്. ചിത്രത്തെക്കുറിച്ചുളള വിശദവിവരങ്ങളടങ്ങിയ നോട്ടീസും നാട്ടുകാര്‍ക്ക് വിതരണം ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments