HomeWorld NewsGulfകള്ളപ്പണം വെളുപ്പിക്കലും കൈക്കൂലിയും; സൗദിയിൽ വിവിധ മന്ത്രാലയങ്ങളിലെ 74 സർക്കാർ ഉദ്യോഗസ്ഥര്‍ പിടിയില്‍

കള്ളപ്പണം വെളുപ്പിക്കലും കൈക്കൂലിയും; സൗദിയിൽ വിവിധ മന്ത്രാലയങ്ങളിലെ 74 സർക്കാർ ഉദ്യോഗസ്ഥര്‍ പിടിയില്‍

സൗദിയിൽ ഏഴ് മന്ത്രാലയങ്ങളിലായി 74 സര്‍കാര്‍ ഉദ്യോഗസ്ഥരെ അഴിമതി വിരുദ്ധ അതോറിറ്റി (Anti-Corruption Authority-Nazaha) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കലും കൈക്കൂലിയും ഉള്‍പെടെ നിരവധി കുറ്റങ്ങള്‍ ചെയ്‌തെന്ന കേസിലാണ് ഉദ്യോഗസ്ഥര്‍ പിടിയിലായത്. കള്ളപ്പണം വെളുപ്പിക്കല്‍, കൈക്കൂലി, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതെന്നും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായപ്പോള്‍ ആകെ കസ്റ്റിഡിയിലെടുത്തിരുന്ന 131 പേരില്‍ 74 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും നസഹ അറിയിച്ചു. സൗദിഅറേബ്യയിലെ ആഭ്യന്തരം, പ്രതിരോധം, ദേശീയ സുരക്ഷ, വിദേശകാര്യം, ആരോഗ്യം, മുനിസിപല്‍ ഗ്രാമീണകാര്യ – ഭവനം എന്നീ മന്ത്രാലയങ്ങളില്‍ വിവിധ പദവികളില്‍ സേവനം അനുഷ്ഠിച്ചിരുന്നവരാണ് അറസ്റ്റിലായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments