ഇനി മെസഞ്ചറില്‍നിന്നും വാട്ട്‌സാപ്പിലേക്ക് സന്ദേശമയക്കാം; പുതിയ ടെക്നോളജി എത്തുന്നു

10

വാട്‌സാപ്പ്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം എന്നിവ ഇനി ഒന്നാകും. ഫെയ്‌സ്ബുക്കിന് കീഴില്‍ സ്വതന്ത്ര സേവനങ്ങളായി നില്‍ക്കുന്ന ഈ ആപ്ലിക്കേഷനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതോടെ സന്ദേശങ്ങള്‍ ഈ ആപ്ലിക്കേനുകളില്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെടും. ഈ സേവനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതോടെ, വാട്‌സാപ്പ് അക്കൗണ്ട് മാത്രമുള്ള ഒരാളുമായി ഫെയ്‌സ്ബുക്ക് ഉപയോക്താവിന് ആശയവിനിമയം നടത്താനാവും. ഫെയ്‌സ്ബുക്കില്‍ നിന്നും വാട്‌സാപ്പിലേക്കും, ഇന്‍സ്റ്റാഗ്രാമിലേക്കും തിരിച്ചും സന്ദേശകൈമാറ്റം സാധ്യമാവും. ഈ സേവനങ്ങളെ ഒരുമിപ്പിക്കാനുള്ള നീക്കം ഫെയ്‌സ്ബുക്ക് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

ഈ വര്‍ഷമോ അടുത്തവര്‍ഷമോ ഇങ്ങനെ ഒരു മാറ്റം പ്രതീക്ഷിക്കാം. നിലവില്‍ പരസ്പരം മത്സരിക്കുന്ന സേവനങ്ങളായാണ് വാട്‌സാപ്പും, മെസഞ്ചറും, ഇന്‍സ്റ്റാഗ്രാമും നിലനില്‍ക്കുന്നത്. ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്നതോടെ ഫെയ്‌സ്ബുക്കിന് ജോലി കുറയും.