വാട്സാപ്പിൽ സ്റ്റോറേജ് സ്പേസ് ഇല്ലേ? ഈ ടെക്നിക് ഒന്നു പരീക്ഷിച്ചു നോക്കൂ

249

ഔദ്യോഗിക ആവശ്യങ്ങള്‍ക്കും സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊക്കെ ആശയവിനിമയം നടത്താനും ഇപ്പോൾ ഫെയ്‌സ്ബുക്കിനേക്കാള്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നു. ഇത്തരക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് സ്റ്റോറേജ് സ്പേസ്. ചില ടെക്‌നിക്കുകള്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ നിങ്ങള്‍ക്ക് കൂടുതല്‍ സ്വകാര്യത നേടാം ഒപ്പം ഡേറ്റ, സ്‌പേസ് എന്നിവ ലീക്ക് ചെയ്യാതെ നോക്കുകയുമാകാം. അവ ഏതെന്ന് പരിചയപ്പെടാം.

വാട്‌സാപ്പില്‍ സെറ്റിംഗ്‌സില്‍ പോയി ഡേറ്റ ആന്‍ഡ് സ്‌റ്റോറേജ് എടുക്കുക. അതില്‍ മീഡിയ ഓട്ടോ ഡൗണ്‍ലോഡ് എന്ന ഓപ്ഷന്‍ ക്യാൻസൽ ചെയ്യുക. ഇവിടെ തന്നെ ലോ ഡേറ്റ യൂസേജ് എന്ന ഓപ്ഷന്‍ ഓണ്‍ ആക്കിയാല്‍ വാട്‌സാപ്പ് കോള്‍ വിനിയോഗിക്കുന്ന അധിക ഡേറ്റയും സ്പേസും സംരക്ഷിക്കാനാകും.

ഫോണിലെ വാട്‌സാപ്പ് ആപ്ലിക്കേഷന്‍ തുറന്ന് സെറ്റിഗ്സില്‍ നിന്നും വാട്‌സാപ്പ് വെബ് തിരഞ്ഞെടുക്കുക. ലാപ്‌ടോപ്പിലോ ഡെസ്‌ക്ടോപ്പിലോ വാട്‌സാപ്പ് വെബ് ഓപ്പണ്‍ ചെയ്ത് ഫോണിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ വാട്‌സാപ്പ് ഓപ്പണ്‍ ആയിവരും. ചാറ്റിലെ മീഡിയ ഫയലുകള്‍ ആവശ്യാനുസരണം നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. കംപ്യൂട്ടറിലെ ഫയലുകള്‍ വാട്സ്ആപ്പ് വഴി അയയ്ക്കാവുന്നതാണ്.

നിങ്ങളുടെ പേഴ്‌സണല്‍ ഗ്രൂപ്പുകളില്‍ വരുന്ന ഫോട്ടോകളും വീഡിയോകളും ഫോണ്‍ തുറക്കുമ്പോള്‍ ഗാലറിയില്‍ നേരെ വന്നു കിടക്കുന്നത് തടയാം. ഫോട്ടോകളും വീഡിയോകളും ഗാലറിയില്‍ കാണാതെ ഹൈഡ് ചെയ്യാന്‍ കഴിയുന്ന സംവിധാനം വാട്‌സാപ്പിലുണ്ട്. ഇത് ഗ്രൂപ്പ് ചാറ്റുകളില്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിനായി നിങ്ങള്‍ അംഗമായിട്ടുള്ള ഗ്രൂപ്പിലോ കോണ്‍ടാക്റ്റ് നെയിമിലോ ടാപ്പ് ചെയ്ത ശേഷം ‘മീഡിയ വിസിബിലിറ്റി’ സെലക്റ്റ് ചെയ്യുക. അതില്‍ ‘നോ’ ഓപ്ഷൻ കൊടുത്താല്‍ മീഡിയ ഗാലറിയില്‍ ഈ മീഡിയ ദൃശ്യമാകില്ല.

വാട്സാപ്പ് സെറ്റിംഗ്സില്‍ നിന്നും ഡാറ്റ ആന്‍ഡ് സ്റ്റോറേജ് ഓപ്ഷന്‍ സെലക്ട് ചെയ്ത് സ്റ്റോറേജ് യൂസേജ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ഓരോ ചാറ്റുകളും മീഡിയ സൈസിന്റെ അടിസ്ഥാനത്തില്‍ ലിസ്റ്റ് ചെയ്യപ്പെടും. ഏതെങ്കിലും കോണ്‍ടാക്ടിലോ ഗ്രൂപ്പിലോ ടാപ്പ് ചെയ്താല്‍ അത് എത്ര സ്റ്റോറേജ് സ്‌പേസ് ആണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് വ്യക്തമായി കാണാന്‍ കഴിയും. തുടര്‍ന്ന് ഫ്രീ അപ്പ് സ്‌പേസ് എന്നെ ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഇതില്‍ നിന്നും ആവശ്യമില്ലാത്ത ഡാറ്റ ഡിലീറ്റ് ചെയ്യാവുന്നതാണ്.