HomeHealth Newsരാത്രിയിൽ ഇവ ഒഴിവാക്കൂ: ഈ 17 തരം ഭക്ഷണങ്ങൾ നിങ്ങളെ ദു:സ്വപ്നം കാണിക്കും !

രാത്രിയിൽ ഇവ ഒഴിവാക്കൂ: ഈ 17 തരം ഭക്ഷണങ്ങൾ നിങ്ങളെ ദു:സ്വപ്നം കാണിക്കും !

കഴിക്കുന്ന ഭക്ഷണം എങ്ങനെ, എപ്പോള്‍, എന്ത് പണി തരും എന്ന് എത്ര പേര്‍ക്ക് അറിയാം? ഉറക്കത്തിന് പണി തരുന്ന ഭക്ഷണങ്ങളെക്കുറിച്ചാണ് പറയുന്നത്. രാത്രിയില്‍ നിങ്ങള്‍ ദുസ്വപ്‌നങ്ങള്‍ കാണാറുണ്ടോ? എങ്കില്‍ ചിലപ്പോള്‍ ഈ ഭക്ഷണങ്ങളാകും അതിന് കാരണം !!! ചുമ്മാ പറയുന്നതല്ല, ഗവേഷണത്തിൽ കണ്ടെത്തിയ രഹസ്യങ്ങളാണിതെല്ലാം. കാനഡയില്‍ 396 വിദ്യാര്‍ത്ഥികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. ഫ്രോണിയേഴ്‌സ് ഇന്‍ സൈക്കോളജി എന്ന സയന്‍സ് ജേര്‍ണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്.

ചീസ്

ചീസ് ചേര്‍ത്ത ഭക്ഷണം രാത്രി കഴിച്ചാല്‍ തീരെ സുഖമില്ലാത്ത സ്വപ്‌നങ്ങള്‍ കാണും എന്നാണ് ഗവേഷകർ പറയുന്നത്.

സോസ്

എരിപൊരി സോസ് കഴിക്കുന്നതും ഉറക്കത്തെ ബാധിക്കും എന്നാണ് പഠനം പറയുന്നത്. അധികം മസാലമലയമായ ഭക്ഷണം കഴിച്ചാല്‍ തന്നെ അത് ഉറക്കത്തെ ബാധിക്കുമത്രെ. എരിയുന്ന സോസ് അധികം കഴിച്ചാല്‍ പിന്നെ സമ്മര്‍ദ്ദമുണ്ടാക്കുന്ന ദു:സ്വപ്‌നങ്ങള്‍ തന്നെ കാണേണ്ടി വരും.

കള്ളടിച്ചാല്‍

മദ്യപിച്ച് ഫിറ്റ് ആയാല്‍ ബോധം കെട്ട് ഉറങ്ങാന്‍ കഴിയും എന്നാണ് പലരുടേയും ധാരണ. എന്നാല്‍ സംഗതി അത്ര സിംപിള്‍ അല്ല കേട്ടോ… രാത്രി അടിച്ച് ഫിറ്റായാല്‍ പേടിപ്പെടുത്തുന്ന സ്വപ്‌നങ്ങള്‍ കാണാനുള്ള സാധ്യത വളരെ ഏറെയാണ്.

കുക്കീസും കേക്കും
കേള്‍ക്കുമ്പോള്‍ തന്നെ സുഖം പകരുന്ന പേരുകളാണ് കുക്കീസും കേക്കും. പക്ഷേ രാത്രി ഇത് കഴിക്കുന്നത് അത്രയ്ക്ക് നല്ലതല്ലെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് കഴിക്കുന്ന 31 ശതമാനം ആളുകളും ഉറക്കത്തില്‍ വിചിത്രവും സംഭ്രമാത്മകവും ആയ സ്വപ്‌നങ്ങള്‍ കാണുമത്രെ.

ചോക്കളേറ്റ്

രാത്രി ഭക്ഷണം ഒക്കെ കഴിഞ്ഞ് ഒരു ചോക്കളേറ്റ് കഴിയ്ക്കുന്നത് നല്ല രസമുള്ള ഏര്‍പ്പാടാണ്. എന്നാല്‍ പാല്‍ ഉത്പന്നങ്ങള്‍ കഴിഞ്ഞാല്‍ ഉറക്കത്തേയും സ്വപ്‌നത്തേയും സ്വാധീനിക്കുന്ന പ്രധാന സാധനം ചോക്കളേറ്റുകളാണ്. കഫീന്റെ അളവാണ് പ്രശ്‌നം. അസ്വസ്ഥതയുണ്ടാക്കുന്ന വിചിത്ര സ്വപ്‌നങ്ങള്‍ക്ക് കാരണക്കാര്‍ ചോക്കളേറ്റ് ആണത്രെ.

ചിപ്‌സ്
ചിപ്‌സ് കൊറിക്കുക എന്നത് പലരുടേയും ഒരു ശീലം പോലെ ആയി മാറിക്കഴിഞ്ഞിരിക്കുന്നു. വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവക്കുന്ന കാര്യമാണിത്. ദുസ്വപ്‌നം കാണും എന്നത് മാത്രമല്ല, നിങ്ങള്‍ക്ക് നല്ല ഉറക്കം പോലും നഷ്ടപ്പെടുത്തും ഈ സാധനം.

കൊക്കോ ചേര്‍ത്ത് പാല്‍ കുടിച്ചാല്‍
പാലില്‍ കൊക്കോ ചേര്‍ത്ത് കഴിക്കുന്ന ശീലം പല വിദേശീയര്‍ക്കും ഉണ്ട്. പാല്‍ തന്നെ പ്രശ്‌നക്കാരനാണ്. അതിന്റെ കൂടെയാണ് കൊക്കോ ചേര്‍ക്കുന്നത്. ദു:സ്വപ്‌നം മാത്രമല്ല, രാവിലെ നിങ്ങളുടെ പ്രാഥമിക കൃത്യം പോലും ചിലപ്പോള്‍ പണി തരും.

ബ്രെഡ്ഡും പാസ്തയും
പാസ്തയോ ബ്രെഡ്ഡോ കഴിക്കുന്നവരിലും സ്വപ്‌നപ്രശ്‌നങ്ങള്‍ സ്ഥിരമാണ്. അസ്വസ്ഥതയുണ്ടാക്കുന്ന സ്വപ്‌നങ്ങളായിരിക്കും ഇവര്‍ കാണുക.

സോഡയും കോളയും
നമ്മുടെ നാട്ടില്‍ മദ്യത്തില്‍ സോഡ ഒഴിച്ച് കുടിക്കുന്നവരാണ് അധികവും. എന്നാല്‍ അല്ലാതേയും സോഡ കുടിക്കും. കോളയും കുടിക്കും. കഫീനും പഞ്ചസാരയും ആവശ്യത്തില്‍ അധികമുണ്ടാകും ഇത്തരം ഡ്രിങ്കുകളില്‍. ദുസ്വപ്‌നം പണ്ട് ഞെട്ടി ഉണരാന്‍ ഇത് ധാരാളം മതി.

ചിക്കന്‍ നഗ്ഗറ്റ്‌സും പൊരിച്ച സാധനങ്ങളും
എണ്ണയില്‍ പൊരിച്ചെടുത്ത സാധനങ്ങള്‍ കഴിക്കുന്നത് അത്രയ്ക്ക് നല്ലതല്ലെന്നാണ് പൊതുവേ പറയുന്നത്. ചിക്കന്‍ നഗ്ഗറ്റ്‌സും ഇതുപോലെ പ്രശ്‌നമാണെന്നാണ് പറയുന്നത്.

ജ്യൂസ്

ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പൊതുവേ പറയാറുള്ളത്. എന്നാല്‍ കുപ്പിയില്‍ നിറച്ച് വരുന്ന ജ്യൂസുകള്‍ രാത്രിയില്‍ കുടിച്ചാല്‍ നിങ്ങളുടെ നല്ല ഉറക്കം നഷ്ടപ്പെടും, ദു:സ്വപ്‌നവും കാണും.

സലാഡ്
രാത്രിയില്‍ സലാഡ് കഴിക്കുന്നത് അത്യുത്തമം ആണ്. പക്ഷേ കെച്ചപ്പ് പോലുള്ള സാധനങ്ങള്‍ ഉപയോഗിച്ച് രുചികൂട്ടിയ സലാഡുകള്‍ കഴിക്കാതിരിക്കുന്നതാണ് ഉചിതം.

തൈരും ഐസ്‌ക്രീമും

തൈര് അത്ര പ്രശ്‌നക്കാരനാണോ? ഐസ്‌ക്രീമോ? രണ്ടും ഉറക്കത്തിനും സ്വപ്‌നത്തിനും പണിതരുന്ന കൂട്ടരാണ് എന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments