HomeTech And gadgetsScienceഇനി കുഞ്ഞുണ്ടാകാൻ അമ്മയുടെ ഗർഭപാത്രം ആവശ്യമില്ല !!

ഇനി കുഞ്ഞുണ്ടാകാൻ അമ്മയുടെ ഗർഭപാത്രം ആവശ്യമില്ല !!

ഇനി കുഞ്ഞുണ്ടാകാൻ അമ്മയുടെ ഗർഭപാത്രം ആവശ്യമില്ല. പകരം പ്ലാസ്റ്റിക്കിൽ തീർത്ത കൃത്രിമ ഗർഭപാത്രം മതിയെന്നുമാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്. ചുമ്മാ പറയുകയല്ല പ്ലാസ്റ്റിക് ഗർഭപാത്രത്തിൽ ആട്ടിൻ കുഞ്ഞിനെ വളർത്തിയെടുത്ത് ഇത് ശരിയാണെന്ന് തെളിയിക്കുകയും ചെയ്തിരിക്കുകയാണ് ശാസ്ത്രലോകം. ഇതിനെ തുടർന്ന് അഞ്ച് വർഷത്തിനകം മനുഷ്യനും പ്ലാസ്റ്റിക് ഗർഭപാത്രത്തിൽ ജനിക്കുമെന്ന് ഉറപ്പാണ്. കുട്ടികളെ പലവിധ രോഗങ്ങളിൽ നിന്നും പ്രതിരോധിക്കാൻ തങ്ങൾ വികസിപ്പിച്ചെടുത്ത പുതിയ സിസ്റ്റത്തിലൂടെ സാധിക്കുമെന്നാണ് ഫിലാദൽഫിയയിലെ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ സെന്റർ ഫോർ ഫെറ്റൽ റിസർച്ചിലെ ഡയറക്ടറായ ഡോ. അലൻ ഫ്ലേക്ക് അവകാശപ്പെടുന്നത്.

 

 

 
ഇത്തരം കൃത്രിമ ഗർഭപാത്രത്തിൽ കിടക്കുന്ന കുട്ടിയെ വലയം ചെയ്തുകൊണ്ട് ഒരു ദ്രാവകം ഉണ്ടായിരിക്കും. ഗർഭപാത്രത്തിലുള്ള അമിനോട്ടിക്ക് ഫ്ലൂയിഡിന് സമാനമായ ധർമമാണിത് നിർവഹിക്കുന്നത്. കൃത്രിമഗർഭപാത്രത്തിലെ ലിക്യുഡ് പരിസ്ഥിതി കാരണം കുഞ്ഞിനെ ഇൻക്യുബേറ്ററിലേതിനേക്കാൾ അണുബാധയിൽ നിന്നും പ്രതിരോധിക്കാനുമാകും.

 

 

 

ഇതിന് പുറമെ ഗർഭപാത്രത്തിലുള്ളത് പോലെ പൊക്കിൾക്കൊടിയിലൂടെ കുഞ്ഞിന് ശ്വസിക്കാനും ഇതിൽ സംവിധാനമൊരുക്കിയിട്ടുണ്ട്. എന്നാൽ മറിച്ച് ഇൻക്യൂബേറ്ററിൽ കിടക്കുന്ന കുട്ടി അതിന്റെ ചെറുതും വികസിച്ചിട്ടില്ലാത്തതുമായ ശ്വാസകോശങ്ങളിലൂടെയാണ് ശ്വസിക്കുന്നത്. ഇത്തരം വേളകളിൽ ശ്വാസകോശ അണുബാധ കുഞ്ഞിനുണ്ടാകുന്നതിനും മരണം സംഭവിക്കാനും സാധ്യതയുമുണ്ട്. എന്നാൽ പുതിയ സംവിധാനത്തിലൂടെ ഇത് തടയാനാകുമെന്നത് പ്രധാന നേട്ടമാണ്. വളർച്ചയെത്താതെ ജനിക്കുന്ന കുട്ടികൾ അതിജീവിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നതിന് പുറമെ ഇവരെ കൂടുതൽ ആരോഗ്യവാന്മാരാക്കി മാറ്റാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുന്നു.

കുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം പൂർണ്ണമായി മാറിയ ഈ മാതാപിതാക്കൾ ആ ചികിത്സാരീതി വിവരിക്കുന്നു !!

നേഴ്‌സുമാർക്ക് ഇനി IELTS സ്കോർ 6.5 ആണെങ്കിലും അയർലണ്ടിൽ ജോലി ചെയ്യാം !!

സ്ത്രീശരീരത്തേയും പീരിയഡ്‌സിനെയും സംബന്ധിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ആ കെട്ടുകഥയുടെ സത്യം പുറത്ത് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments