HomeTech And gadgetsപഴയ സന്ദേശങ്ങള്‍ എത്ര പഴയതായാലും ഇനി എളുപ്പം തിരഞ്ഞു കണ്ടുപിടിക്കാം; പുതിയ അപ്ഡേഷനുമായി വാട്സ്ആപ്പ്

പഴയ സന്ദേശങ്ങള്‍ എത്ര പഴയതായാലും ഇനി എളുപ്പം തിരഞ്ഞു കണ്ടുപിടിക്കാം; പുതിയ അപ്ഡേഷനുമായി വാട്സ്ആപ്പ്

വാട്സ്ആപ്പിൽ നിലവില്‍ പഴയൊരു ചാറ്റ് കണ്ടുപിടിക്കാന്‍ മുകളിലേക്ക് സ്‌ക്രോള്‍ ചെയ്യണം. ഒരുപാട് പഴയതാണെങ്കിലും കണ്ടെത്താൻ ബുധികമുട്ടനു. എന്നാൽ, തീയ്യതി ഉപയോഗിച്ച്‌ ഇനി വാട്‌സാപ്പിലെ പഴയ സന്ദേശങ്ങള്‍ എളുപ്പം തിരഞ്ഞു കണ്ടുപിടിക്കാം. വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റിലാണ് മെറ്റ ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കള്‍ക്ക് നിലവില്‍ ഈ അപ്‌ഡേറ്റ് എത്തിക്കുന്നുണ്ട്. വാട്‌സാപ്പ് വെബ്ബിലും, വാട്‌സാപ്പ് പിസി, മാക്ക് വേര്‍ഷനുകളിലും ഈ സൗകര്യം ലഭിക്കും. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ വാട്‌സാപ്പ് ചാനലിലൂടെ അദ്ദേഹം പുതിയ ഫീച്ചര്‍ പരിചയപ്പെടുത്തിയിട്ടുണ്ട്.

എങ്ങനെയാണ് തീയ്യതി ഉപയോഗിച്ച്‌ വാട്‌സാപ്പ് സന്ദേശം കണ്ടെത്തുക എന്ന് നോക്കാം.

ആദ്യം ചാറ്റോ ഗ്രൂപ്പോ തുറക്കുക. പേരില്‍ ക്ലിക്ക് ചെയ്യുക. ഇനി സെര്‍ച്ച്‌ ബട്ടണ്‍ തിരഞ്ഞെടുക്കുക

ആന്‍ഡ്രോയിഡില്‍ മുകളില്‍ വലത് കോണിലായി കലണ്ടര്‍ ഐക്കണ്‍ കാണാം, ഐഫോണില്‍ ഇത് താഴെ വലത് കോണിലായിരിക്കും.

ഐക്കണ്‍ തിരഞ്ഞെടുത്ത് തീയ്യതി നല്‍കുക. ആ തീയ്യതിയിലെ സന്ദേശങ്ങളിലേക്ക് എത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments