സുപ്രധാന മാറ്റം; വാട്ട്സ്‌ആപ്പ് ഡസ്‌ക്ടോപ്പ് ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റ് എത്തി; ഇനി ഫോൺ ഓഫായാലും പ്രശ്നമില്ല !

25

വാട്ട്സ്‌ആപ്പ് ഡസ്‌ക്ടോപ്പ് ആപ്ലിക്കേഷന്‍ ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റ് പുറത്തിറക്കി. വാട്‌സാപ്പിന്റെ പ്രൈമറി സ്മാര്‍ട്‌ഫോണ്‍ സ്വിച്ച്‌ ഓഫ് ആണെങ്കിലും ഇനി മുതല്‍ വാടസ്‌ആപ്പ് ഡെസ്‌ക്‌ടോപ്പ് പതിപ്പില്‍ ഉപയോഗിക്കാനാകും. കൂടാതെ, ഉപയോക്താക്കള്‍ക്ക് വാട്ട്സ്‌ആപ്പ് അക്കൗണ്ടുകള്‍ നാല് ഡിവൈസുകളില്‍ വരെ കണക്റ്റുചെയ്യാനാകും, പ്രൈമറി ഡിവൈസില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഇല്ലെങ്കില്‍പ്പോലും എല്ലാ ഉപകരണങ്ങളും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നത് തുടരും. വിന്‍ഡോസിനായുള്ള പുതിയ വാട്ട്സ്‌ആപ്പ് ആപ്പില്‍ വീഡിയോ കോളില്‍ 8 പേരുമായും ഗ്രൂപ്പ് ഓഡിയോ കോളില്‍ 32 പേര്‍ക്കും പങ്കെടുക്കാം. എല്ലാം എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനെ പിന്തുണയ്ക്കുന്നവയാണ്.

നിങ്ങളൊരു വിന്‍ഡോസ് പിസി ഉപയോക്താവാണെങ്കില്‍ വാട്ട്സ്‌ആപ്പ് ഇപ്പോള്‍ ഒരു പുതിയ ആപ്പ് പുറത്തിറക്കി. സമാനമായ യുഐ ഉണ്ടെങ്കിലും, കണക്റ്റുചെയ്ത ഉപകരണങ്ങളിലുടനീളം മെച്ചപ്പെട്ട ചാറ്റിംഗ് അനുഭവം നല്‍കുന്നതിന് ആപ്പ് മാറ്റം വരുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. മൈക്രോസോഫ്റ്റ് സ്റ്റോര്‍ വഴി ഉപയോക്താക്കള്‍ക്ക് വിന്‍ഡോകള്‍ക്കായി സൗജന്യമായി വാട്‌സ്‌ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനും പുതിയ മള്‍ട്ടി-ഡിവൈസ് കണക്റ്റിവിറ്റി ഫീച്ചര്‍ അനുഭവിക്കാനും കഴിയും. ഈ ഫീച്ചര്‍ ബീറ്റാ ഫേസില്‍ കുറച്ചുകാലമായി ലഭ്യമായിരുന്നുവെന്നും നിലവില്‍, സ്ഥിരതയുള്ള പതിപ്പ് വിന്‍ഡോസ് പ്ലാറ്റ്ഫോമില്‍ മാത്രമാണുള്ളത് എന്നും അധികൃതർ അറിയിച്ചു.