HomeAround Keralaഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിനെ കൂട്ടാൻ ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തു; യുവതിക്ക് കിട്ടിയത് എട്ടിന്റെ...

ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിനെ കൂട്ടാൻ ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തു; യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി ! ഒടുവിൽ അറസ്റ്റും

ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിനെ കൂട്ടാൻ ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ചേര്‍പ്പ് സ്വദേശിനിയായ അഞ്ജനയെയാണ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ കുണ്ടോളിക്കടവ് കള്ള് ഷാപ്പില്‍ നിന്ന് കള്ള് കുടിക്കുന്ന വീഡിയോയാണ് യുവതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് യുവതിയെ അറസ്റ്റ് ചെയ്തത്.ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിനെയും റീച്ചും വര്‍ധിപ്പിക്കാനാണ് വീഡിയോ പ്രചരിപ്പിച്ചതെന്നാണ് എക്‌സൈസിന്റെ വാദം. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചുവെന്ന കുറ്റത്തിനാണ് അറസ്റ്റ്. അറസ്റ്റ് ചെയ്തതിന് പിന്നാലെ യുവതിയെ ജാമ്യത്തില്‍ വിട്ടയച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments