HomeTech And gadgetsമുറിയിൽ ഒളിക്യാമറ ഉണ്ടോ എന്ന് ഇനി ഈസിയായി കാണ്ടുപിടിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക:

മുറിയിൽ ഒളിക്യാമറ ഉണ്ടോ എന്ന് ഇനി ഈസിയായി കാണ്ടുപിടിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക:

ഹോട്ടല്‍ മുറികള്‍, വാടക വീട് തുടങ്ങി ക്രൂസ് കപ്പലുകളില്‍ വരെ വിവിധയിടങ്ങളില്‍ ഇന്ന് ഒളിക്യാമറകള്‍ മറഞ്ഞിരിക്കാനുള്ള സാധ്യതയുണ്ട്. സ്‌പൈകാമുകള്‍ എന്നു വിളിക്കപ്പെടുന്ന ഈ ക്യാമറകള്‍ ചെറുതും കണ്ടെത്താൻ പ്രയാസമുള്ളതും ആയിരിക്കും. ക്ലോക്കുകള്‍, എയർ ഫ്രഷ്‌നറുകള്‍, വാട്ടർ ബോട്ടിലുകള്‍, ടൂത്ത് ബ്രഷ് ഹോള്‍ഡറുകള്‍ തുടങ്ങി പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ ആയിരിക്കും പലപ്പോഴും ഒളിക്യാമറകള്‍ ഇടം പിടിക്കുക. അവ കണ്ടെത്താൻ വലിയ പ്രയാസം ആയിരിക്കും.

ഇത്തരം ഒളിക്യാമറകളില്‍ പകർത്തപ്പെടുന്ന ദൃശ്യങ്ങള്‍ ഉടമകള്‍ക്ക് അവരുടെ ഫോണുകളിലേക്ക് നേരിട്ട് സ്ട്രീം ചെയ്യാൻ കഴിയും. ഇത്തരം വിഡിയോകള്‍ അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് വിറ്റ് കാശ് സമ്ബാദിക്കുന്നവരും നിരവധിയാണ്
വീഡിയോ റെക്കോഡിങ് ശേഷിയുള്ള വളരെ ചെറിയ ക്യാമറകളാണ് ഒളിക്യാമറകളായി ഉപയോഗിക്കുന്നത്. സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന ഈ ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നതാണ് വാസ്തവം. ഒളിക്യാമറകളില്‍ പൊതുവേ ഇൻഫ്രാറെഡ് എല്‍ഇഡികള്‍ ഉപയോഗിക്കുന്നു. വെളിച്ചം വളരെ കുറവായിരിക്കുന്ന സാഹചര്യങ്ങളില്‍ നല്ല ക്വാളിറ്റി ദൃശ്യങ്ങള്‍ കിട്ടാൻ വേണ്ടിയാണ് ഇൻഫ്രാ റെഡ് എല്‍ഇഡികള്‍ ഉപയോഗിക്കുന്നത്.

സ്‌ക്രൂ പോലെയും യുഎസ്ബി കേബിള് പോലെയും തുടങ്ങി ഒരുപാട് മോഡലുകളില്‍ ഇവയൊക്കെ ലഭ്യമാകും. ഏത് തരം ഉപകരണങ്ങള്‍ക്കുള്ളിലും ഒളിപ്പിക്കാവുന്ന ക്യാമറകള്‍ വരെയുണ്ട്. കണ്ണാടിക്ക് പിന്നിലും ഭിത്തിയിലും എയർ വെന്റുകളിലും സിങ്കിന് അടിയിലും കരണ്ട് പ്ലഗിലും അലങ്കാര വസ്തുക്കളിലും ഡ്രസ് ഹാങ്ങറിലും ക്ലോക്കിനുള്ളിലും അങ്ങനെ വേണ്ട എവിടെയും എന്തിലും ഒളിക്യാമറകള്‍ ഒളിപ്പിക്കാൻ സാധിക്കും

മിക്കവാറും ഒളിക്യാമറകള്‍ കണ്ടെത്താൻ നമ്മുടെ സ്മാർട്ട്‌ഫോണുകള്‍ മാത്രം മതിയാകും. ഒളി ക്യാമറകള്‍ എവിടെയൊക്കെ ഏതൊക്കെ രൂപത്തില്‍ ഉണ്ടാകുമെന്ന് മനസിലാക്കിയെങ്കില്‍ സ്മാർട്ട്‌ഫോണുകള്‍ ഉപയോഗിച്ച്‌ ഒളിക്യാമറകള്‍ കണ്ടെത്തുന്നത് എങ്ങനെയെന്ന് അറിയാം.

ഫോണ്‍ കോള് വരുമ്ബോള്‍ റെക്കോർഡിങ് ഉപകരണം ഒരു ബസിങ് സൌണ്ട് അല്ലെങ്കില്‍ പഴയ റേഡിയോയിലൊക്കെ കേള്‍ക്കുന്ന പോലത്തെ സൌണ്ട് ഉണ്ടാക്കുന്നത്. ടിവിയുടെ അടുത്ത് വച്ചിരിക്കുന്ന ഫോണില്‍ കോള് വന്നാലും ഇതുണ്ടാകും. ഇലക്‌ട്രോ മാഗ്‌നറ്റിക്ക് ഡിസ്റ്റർബൻസ് എന്നാണ് ഇതിനെ പറയുക അതേ തത്വം ഹോട്ടല്‍ മുറികളിലും മറ്റും യൂസ് ചെയ്യാം. നിങ്ങളുടെ ഫോണില്‍ നിന്നും കോള്‍ ചെയ്യുക. നേരത്തെ പറഞ്ഞത് പോലെയുള്ള ശബ്ദങ്ങള്‍ക്കായി ശ്രദ്ധിക്കുക. ശബ്ദങ്ങള്‍ കേട്ടാല്‍ ഉറവിടം പരിശോധിക്കുക. ഒന്നും കണ്ടില്ലെങ്കിലും ഉത്തരവാദിത്തപ്പെട്ടവരുമായി ബന്ധപ്പെടുക.

ലൈറ്റ് അടിച്ചാല്‍ ക്യാമറ ലെൻസുകള്‍ റിഫ്‌ലക്റ്റ് ചെയ്യും. ഈ ചെറിയ തത്വം ഉപയോഗിക്കുമ്ബോള്‍ തന്നെ മിക്കവാറും ഒളിക്യാമറകളും കണ്ടെത്താൻ കഴിയും. ഫോണിലെ ടോർച്ച്‌ ഓണ്‍ ചെയ്തിടുക. ഉപകരണങ്ങളുടെയും മറ്റും അടുത്ത് പോയി ടോർച്ച്‌ അടിച്ച്‌ നോക്കുക. റിഫ്‌ലക്റ്റ് ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ കാരണമെന്താണെന്ന് കൂടി നോക്കുക. പരിശോധിക്കുന്ന സ്ഥലത്ത് വളരെ അടുത്ത് നിന്ന് വേണം ഫ്‌ലാഷ് അടിക്കാൻ. ലെൻസ് വളരെ ചെറുതായിരിക്കുമെന്നതിനാല്‍ തന്നെ പ്രതിഫലനവും വളരെ ചെറുതായിരിക്കും.

ഫോണ്‍ ക്യാമറ ഉപയോഗിക്കാമെങ്കിലും അത് ഒളിക്യാമറകള്‍ കണ്ടെത്താൻ വേണ്ടി ഡിസൈൻ ചെയ്തവയല്ലെന്നൊരു പോരായ്മയുണ്ട്. എന്നാല്‍ ഇതിന് വേണ്ടി മാത്രം തയ്യാറാക്കിയ ആപ്പുകള്‍ നിരവധിയുണ്ട്. ആദ്യമേ പറയട്ടെ ഇവയൊന്നും ഇൻസ്റ്റാള്‍ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നില്ല. അതിനാല്‍ തന്നെ പ്രത്യേകിച്ച്‌ ഒരു ആപ്പിന്റെ പേരും പറയുന്നില്ല. താത്പര്യം ഉള്ളവർ ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്ത് നിർദേശങ്ങള്‍ ഫോളോ ചെയ്യുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments