ബ്ലാക്ക്ബെറി തരംഗം ഇനി ഓർമ്മ; സേവനം അവസാനിപ്പിക്കാനൊരുങ്ങി കമ്പനി

155

ഒരു കാലത്ത് തരംഗമായിരുന്ന ബ്ലാക്ക്ബെറി ഇനി ഓര്‍മ. ബ്ലാക്ബെറിയുടെ ചില സ്‌മാര്‍ട്ട് ഫോണുകള്‍ ബ്ലാക്ബെറി ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഒഎസില്‍ നിന്നുള്ള സേവനങ്ങളാണ് ഇന്ന് മുതല്‍ നിര്‍ത്തുന്നത്. ബ്ലാക്ബെറി 7.1 ഒഎസ്, അതിനുമുന്‍പുള്ള ബ്ലാക്ബെറി പ്ലേബുക്ക് ഒഎസ് 2.1, ബ്ലാക്‌ബെറി 10 എന്നിവയെല്ലാം ഇനി പ്രവര്‍ത്തിക്കില്ല. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക റിപ്പോര്‍ട്ട് കനേഡിയന്‍ കമ്ബനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ബ്ലാക്ക്ബെറിയുടെ കടുത്ത ആരാധകര്‍പോലും ഇപ്പോള്‍ ഐഫോണോ ആന്‍ഡ്രോയിഡോ ഹാന്‍ഡ്‌സെറ്റോ ഒക്കെ ഉപയോഗിക്കുന്നവരാണ്. എന്നാൽ, ഇനിയും ആരാധനകൊണ്ട് ബ്ലാക്ക്ബെറി ഉപയോഗിക്കാനാവില്ല. ഇന്നത്തോടെ ബ്ലാക്ക്ബെറി ഫോണുകള്‍ എല്ലാ സേവനങ്ങളും അവസാനിപ്പിക്കും. ബ്ലാക്ക്‌ബെറി, ബ്ലാക്ക്ബെറി പ്ലേബുക്ക് ഓപ്പറേറ്റിംഗ് സ്റ്റിസ്റ്റങ്ങളുള്ള ഫോണുകളാണ് ഓര്‍മയാകുന്നത്. അതേസമയം ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബ്ലാക്ബെറി ഫോണുകളെ ഇത് ബാധിക്കില്ല. അവ തുടര്‍ന്നും പ്രവര്‍ത്തിക്കും. KeyOne, Key2, Key2 LE എന്നിവയാണ് ബ്ലാക്ക്‌ബെറിയുടെ ആന്‍ഡ്രോയിഡ്-പവര്‍ സ്മാര്‍ട്ട്ഫോണുകള്‍. എന്നാല്‍ ഇവയ്ക്ക് സെക്യൂരിറ്റി അപ്ഡേഷനുകള്‍ ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സേവനം നിര്‍ത്തുന്ന കാര്യം 2021 സെപ്റ്റംബറില്‍ തന്നെ ബ്ലാക്ബെറി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നന്ദി സൂചകമായി സേവനങ്ങള്‍ നീട്ടുകയായിരുന്നു.