HomeCinema'ഇതെന്നെ രക്ഷിച്ചത് പലതവണ'; ഒരിക്കലും ഉപേക്ഷിക്കാത്ത തന്റെ ബ്രേസ്‌ലെറ്റിന് പിന്നിലെ കഥ വെളിപ്പെടുത്തി സല്‍മാന്‍ ഖാൻ...

‘ഇതെന്നെ രക്ഷിച്ചത് പലതവണ’; ഒരിക്കലും ഉപേക്ഷിക്കാത്ത തന്റെ ബ്രേസ്‌ലെറ്റിന് പിന്നിലെ കഥ വെളിപ്പെടുത്തി സല്‍മാന്‍ ഖാൻ !

സിനിമ പോലെ തന്നെ സംഭവബഹുലവും നാടകീയവും ട്വിസ്റ്റുകളും വിവാദങ്ങളുമൊക്കെ നിറഞ്ഞതാണ് സല്‍മാന്‍ ഖാന്റെ വ്യക്തിജീവിതവും. സല്‍മാന്‍ ഖാനെക്കുറിച്ചുള്ള ഓരോ ചെറിയ കാര്യങ്ങള്‍ പോലും ആരാധകര്‍ വളരെ ആവേശത്തോടെയാണ് കേള്‍ക്കാറുള്ളത്. സല്‍മാന്‍ ഖാന്റെ ട്രെയ്ഡ് മാര്‍ക്കുകളില്‍ ഒന്നാണ് നീല കല്ല് പതിപ്പിച്ച ബ്രേസ്ലെറ്റ്. അത് കൈയ്യില്‍ അണിയാതെ സല്‍മാന്‍ ഖാനെ ഇന്നുവരെ കാണാന്‍ സാധിച്ചിട്ടില്ല. തനിക്ക് വളരെ സന്തോഷം നല്‍കുന്ന അവസരങ്ങളില്‍ തന്റെ കൈയ്യിലുള്ളത് പോലെ തന്നെയുള്ള ബ്രേസ്ലെറ്റ് ആരാധകര്‍ക്കും മറ്റും സല്‍മാന്‍ ഖാന്‍ സമ്മാനിക്കുന്നതും കണ്ടിട്ടുണ്ട്. എന്നാല്‍ സല്‍മാന്റെ ബ്രേസ്ലെറ്റിന് പിന്നിലെ കഥ എല്ലാവര്‍ക്കും അറിയണമെന്നില്ല. ഒരു രാജ്യാന്തര പരിപാടിയില്‍ പങ്കെടുക്കവെ കാണികളില്‍ നിന്നുമുയര്‍ന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ഒരിക്കല്‍ തന്റെ പ്രിയപ്പെട്ട സന്തത സഹചാരിയെക്കുറിച്ച്‌ സല്‍മാന്‍ ഖാന്‍ വെളിപ്പെടുത്തിയത്.

”എന്റെ അച്ഛന്‍ എന്നും ഇത് ധരിച്ചിരുന്നു. കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ കയ്യിലിത് കാണാന്‍ നല്ല രസമായിരുന്നു. ഞാന്‍ ആ ബ്രേസ്ലെറ്റ് പിടിച്ച്‌ കളിക്കുമായിരുന്നു. പിന്നീട് ഞാന്‍ ജോലി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം എനിക്കും അതുപോലെത്തെ ഒരെണ്ണം നല്‍കി. ഫിറോസ എന്നാണ് ഈ കല്ലിന്റെ പേര്. രണ്ടേ രണ്ട് ലിവിംഗ് സ്റ്റോണുകള്‍ മാത്രമാണുള്ളതെന്നാണ് പറയപ്പെടുന്നത്. ഒരെണ്ണം അകിക് ആണ്. മറ്റൊന്ന് ഫിറോസയും. നമുക്ക് നേരെ വരുന്ന നെഗറ്റിവിറ്റിയെ ഇത് വലിച്ചെടുക്കും. അതിനെ നശിപ്പിച്ചുകളയും. ഇതെന്റെ ഏഴാമത്തെ കല്ലാണ്” താരം പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments