HomeSportsസ്‌പാനിഷ്‌ ലാ ലിഗ; മൂന്നാം സ്‌ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡിനു തോല്‍വി

സ്‌പാനിഷ്‌ ലാ ലിഗ; മൂന്നാം സ്‌ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡിനു തോല്‍വി

മാഡ്രിഡ്‌: സ്‌പാനിഷ്‌ ലാ ലിഗ ഫുട്‌ബോളില്‍ മൂന്നാം സ്‌ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡിനു തോല്‍വി. തോല്‍വിയോടെ അത്‌ലറ്റിക്കോയുടെ മൂന്നാം സ്‌ഥാനത്തിനും ഭീഷണിയായി. 33 മത്സരങ്ങളില്‍ നിന്ന്‌ 68 പോയിന്റാണ്‌ അവര്‍ക്കുള്ളത്‌. 33 മത്സരങ്ങളില്‍ നിന്ന്‌ 65 പോയിന്റുള്ള സെവിയ തൊട്ടുപിന്നിലുണ്ട്‌. ഇന്നലെ നടന്ന മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ അഞ്ചാം സ്‌ഥാനക്കാരായ വിയ്യാ റയാലിനോട്‌ ഏകപക്ഷീയമായ ഒരു ഗോളിനാണ്‌ അത്‌ലറ്റിക്കോ തോല്‍വി വഴങ്ങിയത്‌. ചാമ്പ്യന്‍സ്‌ ലീഗ്‌ സെമിയില്‍ കടന്നതിന്റെ ആത്മവിശ്വാസത്തില്‍ തട്ടകത്തില്‍ മത്സരിക്കാനിറങ്ങിയ ആതിഥേയരെ പ്രതിരോധപ്പൂട്ടിട്ട്‌ തളച്ചാണ്‌ വിയ്യാ റയാല്‍ ജയം കണ്ടത്‌. മത്സരത്തിന്റെ 82-ാം മിനിറ്റില്‍ റോബര്‍ട്ടോ സോറിനോയാണ്‌ വിയ്യാ റയാലിന്റെ വിജയഗോള്‍ നേടിയത്‌.

കുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം പൂർണ്ണമായി മാറിയ ഈ മാതാപിതാക്കൾ ആ ചികിത്സാരീതി വിവരിക്കുന്നു !!

നേഴ്‌സുമാർക്ക് ഇനി IELTS സ്കോർ 6.5 ആണെങ്കിലും അയർലണ്ടിൽ ജോലി ചെയ്യാം !!

സ്ത്രീശരീരത്തേയും പീരിയഡ്‌സിനെയും സംബന്ധിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ആ കെട്ടുകഥയുടെ സത്യം പുറത്ത് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments