HomeSportsഅഫ്ഗാനിസ്ഥാനെതിരെയുള്ള 20 ട്വന്റി മത്സരം; സഞ്ജു സാംസൺ ടീമിൽ; രോഹിത് ശര്‍മ്മ ക്യാപ്റ്റന്‍, വിരാട് കോഹ്ലിയും...

അഫ്ഗാനിസ്ഥാനെതിരെയുള്ള 20 ട്വന്റി മത്സരം; സഞ്ജു സാംസൺ ടീമിൽ; രോഹിത് ശര്‍മ്മ ക്യാപ്റ്റന്‍, വിരാട് കോഹ്ലിയും തിരിച്ചുവരുന്നു

അഫ്ഗാനിസ്ഥാനെതിരെ ഈ മാസം 11ന് ആരംഭിക്കുന്ന മൂന്ന് മത്സര പരമ്ബരയ്ക്കുള്ള ടീം ക്യാപ്റ്റനായി രോഹിത് ശര്‍മ്മ തിരിച്ചുവരുന്നു. സൂപ്പര്‍ താരം വിരാട് കോഹ്ലിയും ടി20 ടീമിലെക്ക് തിരിച്ചെത്തി. മലയാളി താരം സഞ്ജു സാംസണും ടീമിലുള്‍പ്പെട്ടിട്ടുണ്ട്. 2022ലെ ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായതിന് ശേഷം രോഹിത്തും വിരാടും ഇന്ത്യക്കായി ടി20 ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ല. പിന്നീടുള്ള ഇന്ത്യയുടെ മത്സരങ്ങളില്‍ ഹാര്‍ദിക്കിനായിരുന്നു നായക പദവി. ഏകദിന ലോകകപ്പില്‍ പാണ്ഡ്യ പരിക്കേറ്റ് പുറത്തായതോടെ സൂര്യകുമാര്‍ യാദവായിരുന്നു ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ പരമ്ബരയില്‍ ടീമിനെ നയിച്ചത്. മലയാളി താരം സഞ്ജുവിന് പുറമേ മഹാരാഷ്ട്ര താരം ജിതേഷ് ശര്‍മ്മയേയും വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments