HomeNewsLatest Newsഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; കൊൽക്കത്തയ്‌ക്കെതിരെ അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; കൊൽക്കത്തയ്‌ക്കെതിരെ അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊൽക്കത്തയ്‌ക്കെതിരെ വിജയവുമായി മുംബൈ ഇന്ത്യന്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. നൈറ്റ് റൈഡേഴ്‌സ് മുന്നോട്ട് വെച്ച 186 റണ്‍സ് വിജയലക്ഷ്യം 17.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു. കെകെആറിന്റെ വെങ്കിടേഷ് അയ്യര്‍ നേടിയ തകര്‍പ്പന്‍ സെഞ്ച്വറി മുംബൈ ബാറ്റര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തിന് മുന്നില്‍ നിഷ്പ്രഭമായി. മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കൊല്‍ക്കത്തയ്ക്കായി ഓപ്പണിംഗ് ബാറ്റര്‍മാര്‍ വലിയ സംഭാവന നല്‍കിയില്ല. എന്നാല്‍ മൂന്നാമതായി ക്രീസിലെത്തിയ വെങ്കിടേഷ് അയ്യര്‍ അടിച്ചുതകര്‍ത്തതോടെ സ്‌കോര്‍ കുതിക്കാന്‍ തുടങ്ങി. മറുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നപ്പോഴും വെങ്കിടേഷ് ക്രീസിലുറച്ചുനിന്നു. മത്സരത്തില്‍ 49 പന്തുകളില്‍ നിന്ന് അയ്യർ സെഞ്ചുറി തികച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് മികച്ച തുടക്കമാണ് ഇഷാന്‍ കിഷനും രോഹിത് ശര്‍മ്മയും ചേര്‍ന്ന് സമ്മാനിച്ചത്. ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 65 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. പവര്‍പ്ലേയില്‍ മാത്രം 72 റണ്‍സ് മുംബൈ അടിച്ചുകൂട്ടി. മുംബൈ മത്സരത്തിലുടനീളം ആധിപത്യം സ്ഥാപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments