HomeNewsLatest Newsഅമേരിക്കയിൽ പിറന്നാളാഘോഷത്തിനിടെ അക്രമിയുടെ വെടിവയ്പ്പ്; രണ്ടുപേർ കൊല്ലപ്പെട്ടു; നിരവധിപ്പേർക്ക് പരിക്ക്

അമേരിക്കയിൽ പിറന്നാളാഘോഷത്തിനിടെ അക്രമിയുടെ വെടിവയ്പ്പ്; രണ്ടുപേർ കൊല്ലപ്പെട്ടു; നിരവധിപ്പേർക്ക് പരിക്ക്

അമേരിക്കയിൽ പിറന്നാളാഘോഷത്തിനിടെ അക്രമി നടത്തിയ വെടിവെപ്പില്‍ നാല് മരണം. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഡാഡെവില്ലെയില്‍ ഒരു കുട്ടിയുടെ 16-ാം ജന്മദിന പാര്‍ട്ടിക്കിടെയാണ് വെടിവെപ്പുണ്ടായത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. കുറഞ്ഞത് 20 പേര്‍ക്ക് വെടിയേറ്റുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവരില്‍ ഭൂരിഭാഗവും കൗമാരപ്രായക്കാരാണ്. വെടിവെപ്പിന് പിന്നാലെ ആക്രമി ഓടിരക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ആരാണെന്നും കാരണമെന്താണെന്നും വ്യക്തമായിട്ടില്ല. ഇതേദിവസം കെന്റക്കിയിലെ ഓള്‍ഡ് ലൂയിവില്ലെയിലും പാര്‍ക്കിലും വെടിവെപ്പ് ഉണ്ടായിരുന്നു. സംഭവത്തില്‍ രണ്ട് പേര്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments