HomeSportsഐ പി എൽ പത്താം സീസണിൽ മുംബൈയുടെ വിജയക്കുതിപ്പ് തുടരുന്നു

ഐ പി എൽ പത്താം സീസണിൽ മുംബൈയുടെ വിജയക്കുതിപ്പ് തുടരുന്നു

ഐ പി എൽ ട്വന്റി20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റിന്റെ പത്താമത്‌ സീസണില്‍ വിജയക്കുതിപ്പ്‌ തുടരാന്‍ മുംബൈ ഇന്ത്യന്‍സ്‌ വീണ്ടും ഇറങ്ങുന്നു. സ്വന്തം തട്ടകത്തില്‍ ഇന്നു നടക്കുന്ന മത്സരത്തില്‍ മുംബൈയെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സാണു നേരിടുക. വ്യാഴാഴ്‌ച രാത്രി നടന്ന മത്സരത്തില്‍ മുംബൈ പഞ്ചാബ്‌ കിങ്‌സ് ഇലവനെതിരേ എട്ട്‌ വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടിയിരുന്നു. 198 റണ്ണിന്റെ വിജയ ലക്ഷ്യമാണു മുംബൈ ടീം പിന്തുടര്‍ന്നു നേടിയത്‌. സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായ നിതിഷ്‌ റാണയുടെ സാന്നിധ്യമാണ്‌ രോഹിത്‌ ശര്‍മയുടെ നേതൃത്വത്തിലിറങ്ങുന്ന ടീമിന്റെ കരുത്ത്‌.

 

 

 
പഞ്ചാബിനെതിരേ 34 പന്തില്‍ നിന്ന്‌ ഏഴു സിക്‌സറുകളുടെ അകമ്പടിയോടെ 62 റണ്‍സ്‌ നേടി പുറത്താകാതെ നിന്ന റാണയുമാണ്‌ മുംബൈ ജയം അനായാസമാക്കിയത്‌. സീസണില്‍ ഇതുവരെ 255 റണ്ണെടുത്തു. ഇംഗ്ലണ്ട്‌ താരം ജോസ്‌ ബട്ട്‌ലറുടെ ബാറ്റിങ്‌ വെടിക്കെട്ടും (37 പന്തില്‍ 77) ജയത്തിനു തുണയായി. ടീമിലെ എല്ലാവരും മികച്ച ഫോമിലാണ്‌ എന്നതു മുംബൈയുടെ പ്ലസ്‌ പോയിന്റാണ്‌. ഹാര്‍ദിക്‌ പട്ടേല്‍, ക്രുണാല്‍ പട്ടേല്‍ സഹോദരന്‍മാരും വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ഥിവ്‌ പട്ടേലും ഒന്നിനൊന്നു മെച്ചമാണ്‌. മുംബൈയുടെ അഞ്ച്‌ ജയങ്ങളില്‍ മൂന്നും പിന്തുടര്‍ന്നു നേടിയ ജയവുമാണ്‌. ഗുജറാത്‌ ലയണ്‍സ്‌, പഞ്ചാബ്‌, ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ടീമുകള്‍ക്കെതിരേയാണ്‌ അവര്‍ പിന്തുടര്‍ന്നു നേടിയത്‌. ബൗളിങ്ങാണ്‌ മുംബൈയുടെ തലവേദന. ഗുജറാത്‌ ലയണ്‍സിനെതിരേ സ്വന്തം തട്ടകത്തില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ ബൗളര്‍മാര്‍ ഏറെ റണ്‍ വഴങ്ങിയിരുന്നു. ശ്രീലങ്കയുടെ വെറ്ററന്‍ ബൗളര്‍ ലസിത്‌ മലിംഗ ഇന്നു കളിക്കാനിടയില്ല. റണ്‍ വഴങ്ങുന്നതില്‍ പിശുക്ക്‌ കാട്ടാത്തതിനാല്‍ മലിംഗയ്‌ക്കു പകരം ന്യൂസിലന്‍ഡിന്റെ പേസര്‍ ടിം സൗത്തി കളിക്കാനിടയുണ്ട്‌.

യൂറോപ്പ് മലയാളികൾ ശ്രദ്ധിക്കുക !! ഇനി നിങ്ങൾ വാങ്ങുന്ന കാറിന്റെ ടയർ ഇത്തരത്തിലുള്ളതല്ലെങ്കിൽ കുടുങ്ങും !!

നേഴ്‌സുമാർക്ക് ഇനി IELTS സ്കോർ 6.5 ആണെങ്കിലും അയർലണ്ടിൽ ജോലി ചെയ്യാം !!

സ്ത്രീശരീരത്തേയും പീരിയഡ്‌സിനെയും സംബന്ധിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ആ കെട്ടുകഥയുടെ സത്യം പുറത്ത് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments