HomeSportsചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍: മെസ്സിയുടെ ഗോളിൽ ബാഴ്‌സയ്ക്ക് വിജയം

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍: മെസ്സിയുടെ ഗോളിൽ ബാഴ്‌സയ്ക്ക് വിജയം

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിൽ മെസ്സിയുടെ പിൻബലത്തിൽ ബാഴ്‌സയ്ക്ക് വിജയം.മെസ്സിയുടെ ഗോളില്‍ സെല്‍റ്റിക്കിനെ 2-0നു തോല്‍പിച്ചാണ് ബാര്‍സിലോന ഗ്രൂപ്പ് ജേതാക്കളായത്. ഇതോടെ ബാഴ്‌സ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടില്‍ കടന്നു. ഇരു പകുതികളിലും ഓരോ തവണയായിരുന്നു ഗോള്‍. രണ്ടാമത്തേതു പെനല്‍റ്റി ഗോള്‍. ആദ്യ ഗോളിനു നെയ്മര്‍ വഴിയൊരുക്കി. രണ്ടാം ഗോളിന് അവസരം സൃഷ്ടിച്ചത് സ്വാരെസ്. തുടര്‍ച്ചയായ 13 ാം വര്‍ഷമാണ് ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടില്‍ കടക്കുന്നത്.

 

 

 

സ്പാനിഷ് ലീഗില്‍ മലാഗയ്‌ക്കെതിരെ ബാര്‍സ ഗോളില്ലാ സമനില വഴങ്ങിയ കളിയില്‍നിന്ന് അസുഖം മൂലം മെസ്സി വിട്ടുനിന്നിരുന്നു. എന്നാല്‍ നൂകാംപിലെ ഹോം മല്‍സരത്തില്‍ സെല്‍റ്റിക്കിനെ 7-0നു തോല്‍പിച്ചപ്പോള്‍ ഹാട്രിക് കുറിച്ചിരുന്ന മെസ്സി ഗ്ലാസ്‌ഗോയിലും അതേ ഫോം തുടര്‍ന്നു. 24 ാം മിനിറ്റില്‍ നെയ്മര്‍ നല്‍കിയ സുന്ദരമായ പാസിനെ വട്ടംതിരിഞ്ഞ് ഗോളിലേക്കു തിരിച്ചു വിട്ടാണ് മെസ്സി ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ പെനല്‍റ്റി കിക്കിലൂടെ പട്ടിക പൂര്‍ത്തിയാക്കി. ലൂയി സ്വാരെസിനെ സെല്‍റ്റിക് താരം എമിലിയോ ഇസാഗ്വിര്‍ ഫൗള്‍ ചെയ്തതിനായിരുന്നു പെനല്‍റ്റി.

 

ആദ്യ സിനിമയിൽ കാവ്യ ദിലീപിനെ അങ്കിളേ എന്നുവിളിച്ചപ്പോൾ ദിലീപ് കൊടുത്ത മറുപടി അക്ഷരം പ്രതി ഫലിച്ചു !താര വിവാഹത്തിന് പിന്നാമ്പുറത്തെ കഥകൾ ഇങ്ങനെ !

സിനിമ താരങ്ങളായ ദിലീപും കാവ്യ മാധവനും വിവാഹിതരായി (വീഡിയോ കാണാം )

സിനിമ നടൻ പെൺസുഹൃത്തിന് അയച്ച ചൂടൻ നഗ്നഫോട്ടോ കിട്ടിയത് വനിതാ അഭിഭാഷകയ്ക്ക് ! സംഭവം ആലുവയിൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments