HomeSportsഒളിമ്പിക്സ് മെഡൽ ജേതാവ് ഇന്ത്യൻ ബോക്സിങ് ഇതിഹാസം മേരി കോം വിരമിച്ചു

ഒളിമ്പിക്സ് മെഡൽ ജേതാവ് ഇന്ത്യൻ ബോക്സിങ് ഇതിഹാസം മേരി കോം വിരമിച്ചു

ബോക്സിങ് ഇന്ത്യൻ ഇതിഹാസം എം സി മേരി കോം വിരമിച്ചു. 40 വയസിനു മുകളിലുള്ള താരങ്ങൾക്ക് രാജ്യാന്തര ബോക്സിങ് അസോസിയേഷന് കീഴിലെ എലീറ്റ് ലെവൽ മത്സരങ്ങളിൽ പങ്കെടുക്കാൻ അനുമതിയില്ലാത്തതിനാലാണ് താൻ വിരമിക്കാൻ തീരുമാനിച്ചതെന്ന് മേരി കോം പറഞ്ഞു. ആറുതവണ ലോക ചാമ്പ്യനും ഒളിംപിക് വെങ്കല മെഡൽ ജേതാവുമായ 41കാരിയായ മേരി, ഇന്നു പുലർച്ചെയാണ് ബോക്സിങ്ങിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ആറു തവണ ലോക ചാമ്പ്യനാകുന്ന ആദ്യ വനിതാ ബോക്സർ എന്ന റെക്കോർഡ് മേരി കോമിന്റെ പേരിലാണ്. 2012 ഒളിംപിക്സിൽ വെങ്കലം നേടിയ മേരി കോം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ബോക്സറാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments