HomeHealth Newsഇതാ മറവി രോഗത്തെ ചെറുക്കാൻ ചില മുൻകരുതലുകൾ

ഇതാ മറവി രോഗത്തെ ചെറുക്കാൻ ചില മുൻകരുതലുകൾ

മറവി കൂടുതലായാൽ ഒരു രോഗം തന്നെയാണ് . മറവിരോഗം ബാധിക്കുന്നവരുടെ എണ്ണം മുൻതലമുറകളെ അപേക്ഷിച്ച് വർധിച്ചുവരുന്ന ഇക്കാലത്ത് ഈ രോഗം പിടിപെടാതിരിക്കാൻ ചില മുൻകരുതലുകൾ ആകാമെന്നാണ് ഡോക്ടർമാരുടെ ഉപദേശം. അതിനുവേണ്ടി അവർ നിദേശിക്കുന്ന ചില പ്രായോഗിക മുൻകരുതലുകൾ ചുവടെ.

∙ എല്ലാദിവസവും ചുരുങ്ങിയത് അരമണിക്കൂർ എന്തെങ്കിലും തരത്തിലുള്ള കായികാധ്വാനങ്ങളിൽ ഏർപ്പെടുക.

∙ എയ്റോബിക്സ് ശീലമാക്കുക. ചടുലമായ വ്യായാമമുറകൾ കൂടുതൽ ഗുണം ചെയ്യും.
ഉദാ: നടത്തം.
∙ പുകവലി പൂർണമായും ഉപേക്ഷിക്കുക.
∙ മദ്യപാനം പൂർണമായി അവസാനിപ്പിക്കുകയോ മിതമായ അളിവിലേക്കു ചുരുക്കുകയോ ചെയ്യുക.

∙ ക്രോസ്‍വേഡ്, പസിൽസ്, ചതുരംഗം തുടങ്ങി ബുദ്ധികൊണ്ടു കളിക്കാവുന്ന കളികളിൽ ഏർപ്പെടുന്നതും നന്നായിരിക്കും
∙ ഏതെങ്കിലും ക്ലബിലോ മറ്റോ അംഗത്വം എടുത്ത് ആക്ടീവ് ആയിരിക്കാൻ ശ്രമിക്കുക.
∙ കടുത്ത മാനസിക സമ്മർദമുണ്ടാക്കുന്ന സാഹചര്യങ്ങൾ കഴിവതും ഒഴിവാക്കുക.
∙ യോഗ, മെഡിറ്റേഷൻ തുടങ്ങി മനസ്സിന് സ്വസ്ഥത ലഭിക്കുന്ന വ്യായാമങ്ങളിൽ ഏർപ്പെടാം.
∙ ഓരോ ദിവസവും എന്തെങ്കിലും പുതിയ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. വെറുതെയിരുന്നു മനസു മടുപ്പിച്ച് കളയരുത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments