HomeNewsTHE BIG BREAKINGബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന പരാതി:  നടന്നത് ഗൂഢാലോചനയെന്ന് പി.രാജു; 'പണത്തിൻ്റെ സ്രോതസ്...

ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന പരാതി:  നടന്നത് ഗൂഢാലോചനയെന്ന് പി.രാജു; ‘പണത്തിൻ്റെ സ്രോതസ് പാർട്ടിക്ക് നൽകിയിരുന്നു’

ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന പരാതിയിൽ തനിക്കെതിരെ നടന്നത് ഗൂഢാലോചനയാണെന്ന് സിപിഐ എറണാകുളം ജില്ലാ മുൻ സെക്രട്ടറി പി രാജു. ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷണർക്ക് പരാതി നൽകിയെന്ന് അദ്ദേഹം പറഞ്ഞു. പരാതിക്കാരനെ ആദ്യം കാണുന്നത് ചാനലിലാണ്. താൻ കാർ വാങ്ങിയത് മുൻ സംസ്ഥാന സെക്രട്ടറി പറഞ്ഞ ശേഷമാണ്. പണത്തിൻ്റെ സ്രോതസ് പാർട്ടിക്ക് മുന്നിൽ നൽകിയിരുന്നു.

കൃഷിവകുപ്പ് ഭരിക്കുന്നത് സി.പി.ഐ. ആയതിനാല്‍ ഹോര്‍ട്ടി കോര്‍പ്പില്‍ സ്വാധീനമുണ്ടെന്നും തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറി എത്തിച്ച് വന്‍ ലാഭമുണ്ടാക്കാമെന്നും പറഞ്ഞ് ഘട്ടം ഘട്ടമായി 62 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് ആരോപണം. രാജുവും ഡ്രൈവര്‍ നിധീഷും ചേര്‍ന്ന് 62 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. കൊടുങ്ങല്ലൂര്‍ സ്വദേശി അഹമ്മദ് റസീനാണ് ഇതുസംബന്ധിച്ച് പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയത്.
എന്നാല്‍ രാജു ഇത് നിഷേധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments