HomeTech And gadgetsശബ്ദത്തിലൂടെ ഇമെയില്‍ തയ്യാറാക്കാൻ സാധിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി ജിമെയിൽ

ശബ്ദത്തിലൂടെ ഇമെയില്‍ തയ്യാറാക്കാൻ സാധിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി ജിമെയിൽ

ഉപഭോക്താക്കള്‍ക്ക് ജനറേറ്റീവ് എഐയുടെ സഹായത്തോടെ ഇമെയില്‍ സന്ദേശങ്ങള്‍ തയ്യാറാക്കാനുള്ള ‘ഹെല്‍പ്പ് മി റൈറ്റ്’ ഫീച്ചർ സംവിധാനം നേരത്തേതന്നെ ജിമെയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ശബ്ദം ഉപയോഗിച്ച്‌ ഇമെയില്‍ സന്ദേശങ്ങള്‍ എഴുതാനാവുന്ന പുതിയ സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണ് ജിമെയില്‍. ദി എസ്പി ആൻഡ്രോയിഡ് വെബ്സൈറ്റില്‍ പങ്കുവെച്ച ബ്ലോഗ്പോസ്റ്റിലാണ് ഈ വിവരം ഉള്ളത്. ഗൂഗിള്‍ കീബോർഡിലെ മൈക്ക് ബട്ടൻ ഉപയോഗിച്ച്‌ നേരത്തെ തന്നെ ശബ്ദത്തിലൂടെ ടൈപ്പ് ചെയ്യാൻ സാധിക്കുന്നുണ്ട്. ഇതിന് സമാനമാണ് ജിമെയിലിലെ പുതിയ ഫീച്ചർ. എന്നാല്‍ ഗൂഗിള്‍ കീ ബോർഡ് ഇല്ലെങ്കിലും ശബ്ദത്തിലൂടെ ടൈപ്പ് ചെയ്യാൻ ജിമെയില്‍ ആപ്പിനുള്ളില്‍ തന്നെ സജ്ജീകരിച്ച പുതിയ ഫീച്ചറിലൂടെ സാധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments