HomeNewsLatest Newsഐ.പി.എൽ: കരുത്തരായ ഡല്‍ഹിയെ മൂന്നു വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍

ഐ.പി.എൽ: കരുത്തരായ ഡല്‍ഹിയെ മൂന്നു വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍

കരുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ മൂന്നു വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. രാജസ്ഥാന്റെ സീസണിലെ ആദ്യ ജയമാണിത്. ഡല്‍ഹി ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 19.4 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ ജയം സ്വന്തമാക്കി. രാജസ്ഥാന്റെ ജയ്ദേവ് ഉനദ്കട്ട് മാന്‍ ഓഫ് ദ മാച്ച്‌ പുരസ്കാരം നേടി.

ബാറ്റിങ്ങില്‍ തകര്‍ച്ചയോടെ തുടങ്ങിയ രാജസ്ഥാന് 13 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍ മനന്‍ വോറയുടെ(9) വിക്കറ്റ് നഷ്ടപ്പെട്ടു. അതേ ഓവറില്‍ തന്നെ ജോസ് ബട്‌ലറും(2) പുറത്തായി. തൊട്ടടുത്ത ഓവറിലെ മൂന്നാം പന്തില്‍ നായകന്‍ സഞ്ജു സാംസണും(4) അടിയറവു പറഞ്ഞതോടെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 17 എന്ന നിലയിലായി രാജസ്ഥാന്‍.

രാഹുല്‍ തെവാത്തിയയും മില്ലറും ചോര്‍ന്ന് 48 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. പക്ഷെ 15-ാം ഓവറില്‍ തെവാത്തിയ (19) പുറത്തായി. ഇതിനിടയില്‍ മില്ലര്‍ അര്‍ധസെഞ്ചുറി നേടി. ഇതിനുപിന്നാലെ തുടരെ രണ്ട് സിക്സുകള്‍ പായിച്ച താരം മൂന്നാം സിക്സിനായി ശ്രമിക്കുന്നതിനിടെ കീഴടങ്ങി. 43 പന്തുകളില്‍ നിന്നും ഏഴ് ഫോറുകളുടെയും രണ്ട് സിക്‌സുകളുടെയും അകമ്ബടിയോടെ 62 റണ്‍സ് നേടി മില്ലര്‍ മടങ്ങി.

ഉനദ്കട്ടും ക്രിസ് മോറിസും ചേര്‍ന്ന കൂട്ടുകെട്ടാണ് രാജസ്ഥാന് വിജയപ്രതീക്ഷ നല്‍കിയത്. അവസാന ഓവറില്‍ ജയിക്കാന്‍ 12 റണ്‍സ് വേണമെന്ന നിലയിലായിരുന്നു രാജസ്ഥാന്‍. ആദ്യ പന്തില്‍ രണ്ട് റണ്‍സ് നേടിയ മോറിസ് രണ്ടാം പന്ത് സിക്സിന് പറത്തി. മൂന്നാം പന്തില്‍ റണ്‍സ് നേടാന്‍ കഴിഞ്ഞില്ല. പക്ഷെ നാലാം പന്തില്‍ സിക്സ് നേടി മോറിസ് രാജസ്ഥാനെ വിജയതീരത്തെത്തിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments