ആദ്യ ഡേ – നൈറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം: ബംഗ്ലദേശിനെ തകര്‍ത്തത് ഇന്നിങ്‌സിനും 46 റണ്‍സിനും

121

ആദ്യ ഡേ – നൈറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം. ബംഗ്ലദേശിനെ ഇന്നിങ്‌സിനും 46 റണ്‍സിനുമാണ് ഇന്ത്യ തകര്‍ത്തത്. 241 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി രണ്ടാമതും ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് ഇന്നിംഗ്സ് 41.1 ഓവറില്‍ 195 റണ്‍സിന് അവസാനിക്കുകയായിരുന്നു.

74 റണ്‍സ് നേടിയ മുഷ്ഫിഖുര്‍ റഹീം മാത്രമാണ് ഈ നിരയില്‍ കുറച്ചെങ്കിലും പിടിച്ച് നിന്നത്. രണ്ടാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച ഉമേഷ് യാദവാണ് മൂന്നാം ദിനം ബംഗ്ലാദേശിനെ തോല്‍വിയിലേക്ക് തള്ളിയിട്ടത്. നാല് വിക്കറ്റുമായി ഇഷാന്ത് ശര്‍മ്മ ഉമേഷിന് പിന്തുണ നല്‍കി. മത്സരത്തിലാകെ ഒന്‍പതു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മയാണ് കളിയിലെ കേമനും പരമ്പരയിലെ താരവും. ജയത്തോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി.