HomeNewsLatest News"നിങ്ങൾ അനുഭവിക്കും ": ഷെഹല ഷെറിന്റെ മരണത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച സഹപാഠി വിസ്മയക്കും പിതാവിനും ഭീഷണി

“നിങ്ങൾ അനുഭവിക്കും “: ഷെഹല ഷെറിന്റെ മരണത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച സഹപാഠി വിസ്മയക്കും പിതാവിനും ഭീഷണി

ഷെഹല ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച സഹപാഠിക്കും പിതാവിനും ഭീഷണി. സ്കൂളിനെ തക‍ർക്കാൻ ശ്രമിച്ചാൽ നിങ്ങൾ അനുഭവിക്കുമെന്നും പറഞ്ഞായിരുന്നു ഭീഷണി. നാട്ടുകാരിൽ ചില‍ർ ഭീഷണിപ്പെടുത്തിയെന്ന് ഷഹലയുടെ കൂട്ടുകാരി വിസ്മയ വ്യക്തമാക്കി. അച്ഛൻ രാജേഷിനെ അപായപ്പെടുത്തുമോയെന്ന് പേടിയുണ്ടെന്നും വിസ്മയ പറഞ്ഞു.

ബാലാവകാശ കമ്മീഷനിൽ വിദ്യാർഥികൾ മൊഴി നൽകിയ സാഹചര്യത്തിലാണ് ഭീഷണി. “മക്കളെ ഓരോന്ന് പറഞ്ഞ് പഠിപ്പിച്ച് സ്കൂളിനെ തക‍ർക്കാനാണ് ശ്രമമെങ്കിൽ, ചാനലുകാർ ഇന്നല്ലെങ്കിൽ നാളെയങ്ങ് പോകും, നിങ്ങൾ അനുഭവിക്കും, ”എന്നാണ് രാജേഷിനെ ഭീഷണിപ്പെടുത്തിയത്. അതേസമയം താൻ പറഞ്ഞുകൊടുത്തിട്ടല്ല മകൾ മാധ്യമങ്ങളോട് സംസാരിച്ചതെന്നും മകളെ കുറിച്ച് അഭിമാനമേയുള്ളൂ എന്നും രാജേഷ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments