ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ വിജയം. 106 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. നാലാം ദിനം ഇംഗ്ലണ്ടിനെ 292 റൺസിന് പുറത്താക്കിയാണ് ഇന്ത്യ വിജയം ആഘോഷിച്ചത്. ആറിന് 194 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് ഉച്ചഭക്ഷണത്തിന് ശേഷമുള്ള സെഷനിൽ ശേഷിക്കുന്ന നാല് വിക്കറ്റുകൾ നഷ്ടമാകുകയായിരുന്നു. ആകെ 69.2 ഓവറിൽ സന്ദർശകർ ഓൾഔട്ടായി, അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-1 ന് ഒപ്പമെത്തി. ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റെന്ന നേട്ടത്തിന്‍റെ പടിവാതിൽക്കൽ എത്താനും അശ്വിന് കഴിഞ്ഞു. രണ്ടാം ഇന്നിംഗ്സിൽ വീഴ്ത്തിയ മൂന്ന് വിക്കറ്റുകളുടെ കരുത്തിൽ അശ്വിന്‍റെ ശേഖരം 499 ആയി.
രണ്ടാം ടെസ്റ്റ്: ഇംഗ്ളണ്ടിനെ 106 റൺസിന് വീഴ്ത്തി ഇന്ത്യൻ ജയം: അശ്വിന് 499 വിക്കറ്റ്
RELATED ARTICLES