HomeBeauty and fitnessരാവിലെ ഇക്കാര്യങ്ങൾ ചെയ്യൂ; ദിവസം മുഴുവൻ ഉന്മേഷത്തോടെയിരിക്കാം

രാവിലെ ഇക്കാര്യങ്ങൾ ചെയ്യൂ; ദിവസം മുഴുവൻ ഉന്മേഷത്തോടെയിരിക്കാം

ദിവസത്തേക്ക് മുഴുവനായി ഉന്മേഷം സംഭരിക്കുന്നതിനായി നിങ്ങള്‍ക്ക് രാവിലെ ഉറക്കമെഴുന്നേറ്റ ശേഷം ചെയ്യാവുന്ന ആരോഗ്യകരമായ കാര്യങ്ങളെ കുറിച്ചറിയാം:

എഴുന്നേറ്റ്, വെള്ളം കുടിച്ച്‌, അല്‍പം കഴിഞ്ഞ ശേഷം സ്ട്രെച്ച്‌ ചെയ്യുകയോ യോഗ ചെയ്യുകയോ ചെയ്യുന്നത് വളരെ നല്ലതാണ്. വര്‍ക്കൗട്ട്/ വ്യായാമം ഇതില്‍ നിന്ന് വ്യത്യസ്തമാണ്. അല്ലെങ്കില്‍ ജോഗിംഗ്/ നടത്തം പതിവാക്കുന്നതും ഏറെ നല്ലതുതന്നെ.

ഉറക്കമെഴുന്നേറ്റയുടൻ തന്നെ ഒരു കപ്പ് ചൂട് ചായയോ കാപ്പിയോ കുടിക്കുന്നതാണ് മിക്കവരുടെയും ശീലം. എന്നാല്‍ ഇതത്ര ആരോഗ്യകരമായൊരു ശീലമല്ലെന്ന് മനസിലാക്കുക. രാവിലെ വെറുംവയറ്റില്‍ ചായയോ കാപ്പിയോ കഴിക്കുന്ന ശീലം വലിയൊരു വിഭാഗം പേരിലും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

ദിവസവും ഒരേ സമയത്ത് തന്നെ ഉറക്കമെഴുന്നേല്‍ക്കാൻ ശ്രമിക്കുക. ഈ ചിട്ട തീര്‍ച്ചയായും ആരോഗ്യത്തെ പോസിറ്റീവായ രീതിയില്‍ സ്വാധീനിക്കുകയും മെച്ചപ്പെടുത്തകയുമെല്ലാം ചെയ്യും.

രാവിലെ കുളിക്കുന്നത് ഉന്മേഷം കൂട്ടാൻ ഒരുപാട് സഹായിക്കും. അത് തണുത്ത വെള്ളത്തില്‍ തന്നെയാകുമ്ബോഴാണ് ദിവസം മുഴുവൻ അതിന്റെ ഉന്മേഷം കിട്ടൂ. തണുത്ത വെള്ളത്തില്‍ കുളിക്കുമ്ബോള്‍ ഇത് രക്തയോട്ടം വര്‍ധിപ്പിക്കുന്നു. അങ്ങനെയാണ് വലിയൊരു പരിധി വരെ നമുക്ക് എനര്‍ജി നേടാൻ സാധിക്കുന്നത്.

രാവിലെ ഉറക്കമുണര്‍ന്നയുടൻ ഒരു ഗ്ലാസ് വെള്ളം, റൂം താപനിലയില്‍ ഉള്ളതോ ഇളംചൂടുള്ളതോ- കുടിച്ചുകൊണ്ട് തുടങ്ങാം. ഇതാണ് ആരോഗ്യകരമായ രീതി. ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിനും, ദഹനപ്രശ്നങ്ങളകറ്റാനും, ഉന്മേഷത്തിനുമെല്ലാം ഈ ശീലം വളരെ നല്ലതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments