HomeSportsഹൈദരാബാദ് ടെസ്റ്റ്: ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി; ഇന്ത്യയെ തകർത്ത് ഏഴ് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരനായ സ്പിന്നർ...

ഹൈദരാബാദ് ടെസ്റ്റ്: ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി; ഇന്ത്യയെ തകർത്ത് ഏഴ് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരനായ സ്പിന്നർ ടോം ഹാര്‍ട്ലി

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി. 28 റൺസിനായിരുന്നു ഇന്ത്യയുടെ പരാജയം. 231 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 69.2 ഓവറിൽ 202 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ജയത്തോടെ അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 1–0ന് മുന്നിലെത്തി.മധ്യനിര താരങ്ങൾ പ്രതിരോധിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും അധിക നേരം ക്രീസിൽ തുടരാൻ ഇംഗ്ലണ്ട് ബോളർമാർ അനുവദിച്ചില്ല. കെ.എല്‍ രാഹുലും അക്ഷര്‍ പട്ടേലും ചേര്‍ന്ന് സ്‌കോര്‍ 95 വരെയെത്തിച്ചു. പിന്നാലെ 17 റണ്‍സെടുത്ത അക്ഷറിനെയും ഹാര്‍ട്ലി പുറത്താക്കി. 22 റണ്‍സെടുത്ത രാഹുലിനെ ജോ റൂട്ട് മടക്കി. ഹൈദരാബാദിലെ സ്പിൻ പിച്ചിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരനായ സ്പിന്നർ ടോം ഹാര്‍ട്ലിയുടെ പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments