HomeHealth Newsമദ്യപാനം നിർത്തുമ്പോൾ നിങ്ങളുടെ ശരീരത്തിൽ വരുന്ന 7 രാസമാറ്റങ്ങൾ

മദ്യപാനം നിർത്തുമ്പോൾ നിങ്ങളുടെ ശരീരത്തിൽ വരുന്ന 7 രാസമാറ്റങ്ങൾ

നിങ്ങൾ മദ്യപിക്കുന്നയാളാണോ? ദിവസവും അല്ലെങ്കില്‍ ഇടയ്‌ക്കിടെ മദ്യപിക്കുന്ന ഒരാള്‍, മദ്യപാനം നിര്‍ത്തിയാല്‍ എന്ത് സംഭവിക്കും? സ്ഥിരമായി മദ്യപിച്ചിരുന്ന ഒരാള്‍ കുടി നിര്‍ത്തിയാല്‍ അയാളുടെ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ സംഭവിക്കും. കൂടാതെ മാനസിക ആരോഗ്യത്തിലും, ശാരീരിക ആരോഗ്യത്തിലും മാറ്റങ്ങള്‍ ഉണ്ടാകും. സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങള്‍ ഉണ്ടാകും. സ്ഥിരമായി മദ്യപിക്കുന്ന ഒരാള്‍ മദ്യപാനം നിര്‍ത്തിയാല്‍ അയാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന 7 കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

1, അമിത ഉറക്കം- അടുത്തിടെ നടത്തിയ ചില പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്. സ്ഥിരമായി മദ്യപിക്കുന്ന ഒരാള്‍, മദ്യപാനം നിര്‍ത്തുന്നതോടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കും. ഇത് ഉറക്കകൂടുതലിന് കാരണമാകും. അമിതമായി മദ്യപിക്കുമ്പോള്‍, ഒരാള്‍ പെട്ടെന്ന് ഉറക്കത്തിലേക്ക് വഴുതുമെങ്കിലും ഒരു ഘട്ടം കഴിയുമ്പോള്‍ ഉറക്കമില്ലാതെയാകും. ഇതിന്റെ പ്രതിപ്രവര്‍ത്തനമായാണ് മദ്യപാനം ഉപേക്ഷിക്കുമ്പോള്‍ ഉറക്കം കൂടാന്‍ കാരണം. ഇതുവഴി, ശ്രദ്ധ, മാനസികശേഷി എന്നിവ മെച്ചപ്പെടുകയും ചെയ്യും.

2, ശരീര ഭാരം കുറയുന്നു- മദ്യപാനം നിര്‍ത്തുന്നതോടെ അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ഇല്ലാതാകുന്നു. ഇത് ശരീര ഭാരവും വണ്ണവും കുറയാന്‍ ഇടയാക്കുന്നു. മദ്യപിക്കുമ്പോള്‍ കലോറി കൂടിയ ഭക്ഷണം കഴിക്കുന്നതിനാല്‍ ശരീര ഭാരം കുറയുന്നു.
3, സന്തോഷം വര്‍ദ്ദിക്കും, മധുരത്തോടുള്ള ആര്‍ത്തിയും- മദ്യപാനം നിര്‍ത്തുമ്പോള്‍, സന്തോഷം വര്‍ദ്ധിപ്പിക്കുന്ന രാസവസ്‌തുക്കള്‍, തലച്ചോറിന് ചുറ്റും കൂടുതലായി എത്തിച്ചേരും. അതിനൊപ്പം മധുരം കഴിക്കണമെന്ന ആഗ്രഹവും വര്‍ദ്ധിക്കുന്നു.

4, അത്താഴ ഭക്ഷണത്തിന്റെ അളവ് കുറയും- മദ്യപാനം നിര്‍ത്തിയാല്‍ അത്താഴ ഭക്ഷണത്തിന്റെ അളവ് കുറയുമെന്ന് അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ന്യൂട്രീഷ്യനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. മദ്യപിക്കുമ്പോള്‍, അമിതമായി ഭക്ഷണം കഴിച്ചിരുന്നവരാണ്, അത് നിര്‍ത്തുമ്പോള്‍ ഭക്ഷണത്തിന്റെ അളവ് ക്രമേണ കുറയ്‌ക്കുന്നത്.
5, സമ്പാദ്യം വര്‍ദ്ധിക്കും- മദ്യത്തിനായി ചെലവഴിച്ചിരുന്ന വന്‍ തുക ലാഭിക്കാനാകും. ഇത് ജീവിതച്ചെലവ് കുറയ്‌ക്കുകയും അതുവഴി സമ്പാദ്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

6, ഊര്‍ജ്ജസ്വലത കൈവരുന്നു- പലപ്പോഴും വികാരങ്ങള്‍ക്ക് അടിപ്പെട്ടാണ് പലരും മദ്യപിക്കാറുള്ളത്. സന്തോഷമോ, ദുഖമോ നിരാശയോ വരുമ്പോള്‍ മദ്യപിക്കുന്നവരുണ്ട്. എന്നാല്‍ മദ്യപാനം മാനസികാരോഗ്യം മോശമാക്കുകയേയുള്ളു. എന്നാല്‍ മദ്യപാനം നിര്‍ത്തുന്നതോടെ മാനസികാരോഗ്യം മെച്ചപ്പെടുകയും, സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതാകുകയും, ഊര്‍ജ്ജസ്വലത കൈവരികയും ചെയ്യുന്നു
7, ക്യാന്‍സര്‍ സാധ്യത കുറയും- മദ്യപാനം നിര്‍ത്തുന്നതോടെ ക്യാന്‍സര്‍ വരാനുള്ള സാധ്യത വളരെയേറെ കുറയുന്നതായാണ് പഠനം തെളിയിക്കുന്നത്. മദ്യപാനം, വായിലും, കരളിലും വയറിലുമൊക്കെ ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ്. എന്നാല്‍ ഇതിന് അപവാദമായ ഒരു കാര്യവുമുണ്ട്. വളരെ കുറഞ്ഞ അളവിലുള്ള മദ്യപാനം ക്യാന‍്സര്‍ സാധ്യത ഇല്ലാതാക്കുമെന്ന പഠനവും നിലവിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments